യുവാവിനെ തട്ടിക്കൊണ്ടുപോവുകയും വീടുകയറി വീട്ടമ്മയെ ആക്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

യുവാവിനെ തട്ടിക്കൊണ്ടുപോവുകയും വീടുകയറി വീട്ടമ്മയെ ആക്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

പാവറട്ടി: യുവാവിനെ തട്ടിക്കൊണ്ടുപോവുകയും വീടുകയറി വീട്ടമ്മയെ ആക്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഇരിങ്ങപ്രം പള്ളിക്കര വീട്ടിൽ സജീഷ് എന്ന ഉണ്ണിക്കുട്ടൻ (41) ആണ് അറസ്റ്റിലായത്. ഒക്ടോബർ ഒന്നിന് ഉച്ചക്ക് 1.30ന് കാറിലെത്തിയ സംഘം വാക സെന്ററിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കി മൂന്നു ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു. മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോകാൻ അർധരാത്രി എളവള്ളിയിലെ വീട്ടിൽ എത്തിയെങ്കിലും ഇയാൾ വീട്ടിൽ ഇല്ലാതിരുന്നതിനാൽ ഉദ്യമം നടന്നില്ലെന്ന് പൊലീസ് പറഞ്ഞു. പാവറട്ടി എസ്.എച്ച്.ഒ എം.കെ. രമേഷ്, എസ്.ഐ പി.എം. … Read more

അനൂപ് ജേക്കബ് എംഎൽഎ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു

അനൂപ് ജേക്കബ് എംഎൽഎ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു

തിരുവല്ല കുറ്റൂരിൽ അനൂപ് ജേക്കബ് എംഎൽഎ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. എംഎൽഎ സഞ്ചരിച്ചിരുന്ന കാർ മുമ്പിൽ പോവുകയായിരുന്ന കാറിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന് അനൂപ് ജേക്കബ് എംഎൽ. ആർക്കും പരിക്കില്ല. എംഎൽഎ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.

തൃശൂരില്‍ സൈക്കിൾഷോപ്പിൽ വന്‍ തീപിടിത്തം, ഒട്ടേറെ സൈക്കിളുകള്‍ കത്തി നശിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു

തൃശൂരില്‍ സൈക്കിൾഷോപ്പിൽ   വന്‍ തീപിടിത്തം, ഒട്ടേറെ സൈക്കിളുകള്‍ കത്തി നശിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു

തൃശൂര്‍ : തൃശൂരില്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപം തീപിടിത്തം. വെളിയന്നൂര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സൈക്കിള്‍ ഷോപ്പിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ പൊള്ളലേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒട്ടേറെ സൈക്കിളുകള്‍ കത്തിനശിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞാണ് സംഭവം.കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ സൈക്കിളുകളും സൈക്കിള്‍ പാട്‌സുകളും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. രണ്ടാമത്തെ നിലയിലായിരുന്നു ജീവനക്കാരുണ്ടായിരുന്നത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ പുറത്തേക്കിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു.

പോ​ക്സോ കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ഒ​മ്പ​ത് വ​ർ​ഷം ക​ഠി​ന ത​ട​വ്

പോ​ക്സോ കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ഒ​മ്പ​ത് വ​ർ​ഷം ക​ഠി​ന ത​ട​വ്

തൃ​ശൂ​ർ: ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ഒ​മ്പ​ത് വ​ർ​ഷം ക​ഠി​ന ത​ട​വും 60,000 രൂ​പ പി​ഴ​യും. ക​ക്ക​നി​ക്കാ​ട് ആ​റ്റൂ​ർ മ​ഞ്ഞ​യി​ൽ വീ​ട്ടി​ൽ കു​ര്യാ​ക്കോ​സി​നെ​യാ​ണ് (52) തൃ​ശൂ​ർ ഒ​ന്നാം അ​ഡീ. ജി​ല്ല ജ​ഡ്ജ് ശി​ക്ഷി​ച്ച​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​യ കു​ര്യാ​ക്കോ​സ് പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യു​ടെ വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് ചെ​ന്ന് വെ​ള്ളം ചോ​ദി​ച്ച് അ​ക​ത്ത് ക​യ​റി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭ​യംമൂ​ലം വീ​ട്ടി​ൽ നി​ൽ​ക്കാ​ൻ സ​മ്മ​തി​ക്കാ​ത്ത കു​ട്ടി​യെ പി​ന്നീ​ട് മ​ഠ​ത്തി​ലാ​ക്കു​ക​യും അ​വി​ടെ നി​ന്ന് ക്രി​സ്​​മ​സ് അ​വ​ധി​ക്ക് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ണ്ടും കു​ര്യാ​ക്കോ​സി​നെ ക​ണ്ട് പേ​ടി​ച്ച് … Read more

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് മോഷണത്തിനിടെ അഹിന്ദുവായ യുവതി പിടിയില്‍

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത്  മോഷണത്തിനിടെ  അഹിന്ദുവായ യുവതി പിടിയില്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് നിന്നും ഭക്തരുടെ പേഴ്സും ആഭരണങ്ങളും മോഷ്ടിക്കുന്ന യുവതിയെ പിടികൂടി. വയനാട് മേപ്പാടി കൂരിമണ്ണില്‍ വീട്ടില്‍ ഹസീനയെ (രേണുക40) ആണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 9നാണ് ഭക്തരും ക്ഷേത്രം ജീവനക്കാരും ചേര്‍ന്ന് ഹസീനയെ ക്ഷേത്രത്തില്‍ നിന്നും പിടികൂടിയത്. ക്ഷേത്രം കൊടിമരത്തിന് സമീപത്ത് വച്ച് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പാലക്കാട് പെരുവമ്പ് ചോറക്കോട് വീട്ടില്‍ ഓമന (45) യുടെ ഹാന്‍ഡ് ബാഗില്‍ നിന്നും മോഷണത്തിന് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പിടിയിലാകുമ്പോള്‍ പ്രതിയുടെ … Read more