എറണാകുളം പറവൂരിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി. പറവൂര്‍, തൃശൂര്‍, കോഴിക്കോട്, കളമശ്ശേരി എന്നിവിടങ്ങളിലായാണ് ആളുകള്‍ ചികിത്സ തേടിയിരിക്കുന്നത്. പറവൂര്‍ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 27 പേരാണ് പറവൂര്‍ ആശുപത്രിയില്‍ മാത്രം ചികിത്സയിലുള്ളത്. 20പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തൃശൂരില്‍ 12, കോഴിക്കോട് 4 എന്നിങ്ങനെയാണ് ചികിത്സ തേടിയത്. കോഴിക്കോട് ചികിത്സയിലുള്ളവര്‍ ചെന്നൈയില്‍ നിന്ന് […]
കൊച്ചിയിലും പാലക്കാട്ടും കൊടുങ്ങല്ലൂരും പുതുമയാര്‍ന്ന ഷോപ്പിംഗ് അനുഭവവുമായി കല്യാണ്‍ ജൂവലേഴ്‌സ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് കൊച്ചിയിലും പാലക്കാട്ടും കൊടുങ്ങല്ലൂരും പുതുമയാര്‍ന്ന ഷോറൂമുകള്‍ അവതരിപ്പിക്കുന്നു. സവിശേഷമായ വ്യക്തിഗത ഷോപ്പിംഗ് അനുഭവം നല്കുന്നതിനായി ഒരുക്കിയിരിക്കുന്ന സ്പെഷ്യല്‍ മുഹൂര്‍ത്ത് ലോഞ്ചാണ് പുതിയ ഷോറൂമുകളുടെ പ്രത്യേകത. വിവാഹഷോപ്പിംഗിനായി ഷോറൂമിലെത്തുന്നവര്‍ക്ക് പ്രത്യേകമായി ഒരുക്കുന്ന സേവനമാണിത്. പാലക്കാട്ട് ഗാന്ധി ബസാര്‍ റോഡിലെ കണ്ടത്ത് കോംപ്ലക്സിലാണ് പുനര്‍രൂപകല്‍പ്പന ചെയ്ത പുതിയ കല്യാണ്‍ ജൂവലേഴ്സ് ഷോറൂം. കൊച്ചിയിലേത് എംജി റോഡിലും കൊടുങ്ങല്ലൂരിലെ ഷോറൂം സ്റ്റാര്‍ നഗറിലുമാണ്. കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഭരണശേഖരത്തില്‍നിന്നുള്ള വിപുലമായ രൂപകല്‍പ്പനകളാണ് […]
സ്ത്രീധനത്തിനുവേണ്ടി വേറൊരു കല്യാണം; ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തളളി; ഭർത്താവ് കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം; മറ്റൊരു വിവാഹം കഴിക്കാൻ ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനാഭവനില്‍ സുനിതയെ ഭര്‍ത്താവ് ജോയ് ആന്റണി കൊലപ്പെടുത്തിയ കേസിലാണ് കുറ്റക്കാരനെന്ന് തെളിഞ്ഞത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു 17ന് ശിക്ഷ വിധിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു. സ്ത്രീധനത്തിനായി മറ്റൊരു വിവാഹം കഴിക്കാനാണ് പ്രതി ജോയ് ഭാര്യ സുനിതയെ […]
ഗുരുവായൂർ ദേവസ്വം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം -മുഖ്യമന്ത്രി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവകാരുണ്യപ്രവർത്തനങ്ങളും ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റുമായി സഹകരിച്ചുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഈ കേന്ദ്രത്തിന് പ്രതിവർഷം 12 ലക്ഷം രൂപയുടെ മരുന്നാണ് ദേവസ്വം നൽകുന്നത്. ഇ തുക വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷൻ ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണനും ഓൺലൈനിലാണ് പങ്കെടുത്തത്. എൻ.കെ. അക്ബർ എം.എൽ.എ.യും ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസും മുഖ്യാതിഥികളായി. ദേവസ്വം ചെയർമാൻ ഡോ. […]
പാമ്പാടി പാമ്പുംകാവിൽ ധനു മാസത്തിലെ ആയില്യപൂജ നാളെ
തിരുവില്വാമല : പാമ്പാടി പാമ്പുംകാവിൽ ധനു മാസത്തിലെ ആയില്യപൂജ തിങ്കളാഴ്ച നടക്കും. കാലത്ത് 5.30-ന് ഗണപതിഹോമം, വെള്ളരി ചൊരിയൽ, നൂറും പാലും നിറപറ സമർപ്പണവും, 11-ന് സോപാന സംഗീതത്തിന്റെ അകമ്പടിയോടെ ആയില്യപൂജ, പ്രസാദ ഊട്ട്, വൈകീട്ട് 5.30-ന് നട തുറന്ന് സഹസ്രനാമജപം, ദീപാരാധന എന്നിവ നടക്കും.
അധ്യാപക ഒഴിവ് – Thrissur
കരൂപ്പടന്ന : ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച ( 9-1-23) രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കുറ്റൂർ : ചന്ദ്ര മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. താത്‌പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രണ്ടിന് അഭിമുഖത്തിന് സ്കൂളിൽ ഹാജരാകണം.