തൃശൂര്‍ ∙ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മുങ്ങിയ ഭര്‍ത്താവ് ഒന്നര മാസത്തിനുശേഷം പിടിയില്‍. തളിക്കുളം സ്വദേശി ഹഷിതയെ കൊലപ്പെടുത്തിയ കേസിലാണു കാട്ടൂര്‍ സ്വദേശി മുഹമ്മദ് ആസിഫ് അറസ്റ്റിലായത്. ഒളിവില്‍പ്പോയ പ്രതിയെ ചങ്ങരംകുളത്തുനിന്നാണു പിടികൂടിയതെന്നു പൊലീസ് അറിയിച്ചു. ഓഗസ്റ്റ് ഇരുപതിനായിരുന്നു കൊലപാതകം. ഹഷിത പ്രസവിച്ചു മൂന്നാഴ്ചയേ ആയിട്ടുണ്ടായിരുന്നുള്ളൂ. പ്രതിയെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. തളിക്കുളം നമ്പിക്കടവിലെ വീട്ടില്‍ പ്രസവാനന്തര വിശ്രമത്തിലായിരുന്നു ഹഷിത. കുഞ്ഞിനെ കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ആസിഫ്. ബാഗില്‍ കരുതിയിരുന്ന വാളെടുത്ത് ഹഷിതയെ വെട്ടുകയായിരുന്നു. […]
അനൂപ് ജേക്കബ് എംഎൽഎ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു
തിരുവല്ല കുറ്റൂരിൽ അനൂപ് ജേക്കബ് എംഎൽഎ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. എംഎൽഎ സഞ്ചരിച്ചിരുന്ന കാർ മുമ്പിൽ പോവുകയായിരുന്ന കാറിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന് അനൂപ് ജേക്കബ് എംഎൽ. ആർക്കും പരിക്കില്ല. എംഎൽഎ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.
മണപ്പുറം ഫൗണ്ടേഷൻ റെയിൻ കോട്ടുകൾ നൽകി
വലപ്പാട് : നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ജീവനക്കാർക്കും സന്നദ്ധപ്രതിരോധ സേന ജീവനക്കാർക്കും മണപ്പുറം ഫൗണ്ടേഷൻ 75 റെയിൻ കോട്ടുകൾ നൽകി. അഗ്നിരക്ഷാസേന ജില്ലാ ഓഫീസർ അരുൺ ഭാസ്കർ പരിപാടി ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് അരുൺ ഭാസ്കറിനു റെയിൻ കോട്ടുകൾ കൈമാറി. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി അധ്യക്ഷത വഹിച്ചു . സീനിയർ ഫയർ ഓഫീസർ അനീഷ് ജി ചടങ്ങിന് സ്വാഗതം പറഞ്ഞ ചടങ്ങിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ […]
തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജും ഖത്തറിലെ ഫിഫ ലോക കപ്പും
മണലാരണ്യങ്ങളിലെ മൈതാനങ്ങളിൽ ഫുട്ബോൾ കാറ്റ് വീശാൻ ഇരിക്കുന്നതേയുള്ളൂ. ലോകം മുഴുവൻ വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശക്കാഴ്ചകളിലേക്ക് കണ്ണും കാതും മനസ്സും തുറന്നു വയ്ക്കുമ്പോൾ ഒരുപാട് ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിച്ചുകൊണ്ട് ഖത്തറിൽ നിറഞ്ഞു നിൽക്കുകയാണ് തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളജിലെ ( Thrissur Government Engineering College ) 28 പൂർവ വിദ്യാർഥികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപതിനായിരത്തോളം വോളന്റിയർമാരാണ് ഖത്തറിലെ ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് രാപ്പകൽ ഇല്ലാതെ ശരീരവും […]
വളർത്തുമൃഗങ്ങൾക്ക് വാക്സിൻ നൽകാൻ തീരുമാനം
വരന്തരപ്പിള്ളി: എച്ചിപ്പാറ മേഖലയിൽ പേവിഷബാധ വ്യാപകമായ സാഹചര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. വീടുകളിൽ കെട്ടിയിട്ട് വളർത്തുന്ന പശുക്കൾക്കെല്ലാം വാക്സിൻ നൽകാൻ യോഗത്തിൽ തീരുമാനമായി. കൂടാതെ തോട്ടങ്ങളിൽ മേഞ്ഞു നടക്കുന്ന പശുക്കളെ പിടികൂടി ലേലം ചെയ്യാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, പഞ്ചായത്തംഗം അഷറഫ് ചാലിയത്തൊടി എന്നിവർ പങ്കെടുത്തു. എന്നാൽ പഞ്ചായത്തിൽ വാക്സിൻ ദൗർലഭ്യം വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
പെൺകുട്ടികൾക്ക് ധൈര്യവും ആത്മവിശ്വാസവും വളർത്താൻ ” ധീര”
കുന്നംകുളം: പെൺകുട്ടികൾക്ക് ധൈര്യവും ആത്മവിശ്വാസവും വളർത്താൻ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ധീര പദ്ധതിക്ക് പുന്നയൂർക്കുളം പഞ്ചായത്തിൽ എൻ.കെ.അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ അദ്ധ്യക്ഷത വഹിച്ചു. പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്കായി ആയോധന കലകളിൽ പരിശീലനം നൽകുന്നതാണ് പദ്ധതി. കളരിപ്പയറ്റിലാണ് പുന്നയൂർക്കുളത്ത് പരിശീലനം. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളുണ്ടാകും. ചാവക്കാട്, കൊടുങ്ങല്ലൂർ, അതിരപ്പിള്ളി പഞ്ചായത്തുകളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. 10 മുതൽ 15 വയസ് വരെയുള്ള 30 പെൺകുട്ടികളെ […]