അപേക്ഷ ക്ഷണിച്ചു തൃശൂർ ∙ വിമല കോളജിലെ വിവിധ ഗവേഷണ പഠന വിഭാഗങ്ങളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 19. www.vimalacollege.edu.in.
ആരോഗ്യ വകുപ്പിൽ താൽക്കാലിക നിയമനം
താൽക്കാലിക നിയമനം തൃശൂർ ∙ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) മെഡിക്കൽ ഓഫിസർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് 20നു 10.30നു ജില്ലാ മെഡിക്കൽ ഓഫിസിൽ (ആരോഗ്യം) അഭിമുഖം നടത്തും. ടിസിഎംസി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന രേഖ, ആധാർ/ഇലക്‌ഷൻ ഐഡി കാർഡ് എന്നിവയുടെ പകർപ്പു സഹിതം 18ന് 5നു മുൻപ് അപേക്ഷ സമർപ്പിക്കണം.
ജില്ലാ സൈക്ലിങ് അസോസിയേഷന്റെ ജില്ലാ മൗണ്ടൻ സൈക്ലിങ് ട്രയൽസ്
സൈക്ലിങ് തൃശൂർ ∙ ജില്ലാ സൈക്ലിങ് അസോസിയേഷന്റെ ജില്ലാ മൗണ്ടൻ സൈക്ലിങ് ട്രയൽസ് നാളെ തിരൂർ ശങ്കരൻചിറ അൽഫോൻസ പള്ളിക്കു സമീപം നടത്തും. അണ്ടർ–14, 16, 18 വിഭാഗങ്ങളിലും 18 മുതൽ 35 വയസ്സു വരെ ആൺ–പെൺ വിഭാഗത്തിലും അണ്ടർ–23 വിഭാഗത്തിൽ ആൺകുട്ടികൾക്കു മാത്രമായും സെലക്ഷൻ നടക്കും. 9895012013.
ക്വിസ് മത്സരം
ക്വിസ് മത്സരം തൃശൂർ ∙ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ചു നാളെ 11നു അസോസിയേഷൻ ഓഫ് ഫുഡ് സയന്റിസ്റ്റ്സ് ആൻഡ് ടെക്നോളജിസ്റ്റ്സ് (ഇന്ത്യ) തൃശൂർ ചാപ്റ്റർ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തും. ‘ഫുഡ് ആൻഡ് ന്യൂട്രീഷൻ’ എന്ന വിഷയത്തിൽ മണ്ണുത്തി ഡയറി സയൻസ് കോളജിലാണു മത്സരം. 9526862274.
വാഹനീയം: അദാലത്ത് 22ന്
തൃശൂർ ∙ ഓഫിസുകളിൽ തീർപ്പാക്കാൻ ബുദ്ധിമുട്ടുള്ള അപേക്ഷകളിലും പരാതികളിലും പരിഹാരം കണ്ടെത്താൻ മോട്ടർ വാഹന വകുപ്പ് 22ന് അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ ‘വാഹനീയം’ പരാതി പരിഹാര അദാലത്ത് നടത്തും. ഓൺലൈൻ ഇടപാടുകൾക്കുള്ള സൗകര്യവും ഒരുക്കും. പരിഗണിക്കേണ്ട അപേക്ഷകൾ/പരാതികൾ എന്നിവ 18നു മുൻപായി അതത് ആർടി ഓഫിസുകളിൽ സമർപ്പിക്കണം. രാവിലെ 10ന് മന്ത്രി ആന്റണി രാജു അദാലത്ത് ഉദ്ഘാടനം ചെയ്യും.
തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരികരിച്ചു, ജാഗ്രതാ നിര്‍ദേശം
തൃശൂർ: ചേർപ്പ് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ഫാമിൽ പന്നിപ്പനി swine-flu സ്ഥിരീകരിച്ചു. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊല്ലും. ഇവയുടെ സംസ്കാരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വേണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു. സമീപപ്രദേശങ്ങളിൽ പന്നിയിറച്ചി വിൽക്കുന്നതിനും വിലക്കുണ്ട്. ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ ചേംബറിൽ യോഗം ചേർന്നിരുന്നു. വയനാട്, കണ്ണൂർ ജില്ലകളിൽ പന്നിപ്പനി സ്ഥിരീകരിച്ച […]