ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം; രണ്ടുപേർ അറസ്റ്റിൽ
നസറുദ്ദീൻ, അസ്ലാം വാടാനപ്പള്ളി: ചേറ്റുവ-ചാവക്കാട് കേന്ദ്രീകരിച്ച് ആംബുലൻസിന്റെ മറവിൽ രാസലഹരി കച്ചവടം നടത്തിവന്നിരുന്ന രണ്ടുപേർ അറസ്റ്റിൽ. നാസ് കെയർ ആംബുലൻസിന്റെ ഉടമയും ഡ്രൈവറുമായ ചേറ്റുവ പുത്തൻപീടികയിൽ വീട്ടിൽ നസറുദ്ദീൻ (30), ചാവക്കാട് കൊട്ടിൽപറമ്പിൽ വീട്ടിൽ അസ്ലാം (24) എന്നിവരെയാണ് ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മയക്കുമരുന്നിനെതിരെ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം റൂറൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും വാടാനപ്പള്ളി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി ചേറ്റുവ … Read more