ഉടുമ്പിനെ പിടിച്ച് കറി വച്ച കേസിൽ നാല് പേർ പിടിയിൽ.

ഉടുമ്പിനെ പിടിച്ച് കറി വച്ച കേസിൽ നാല് പേർ പിടിയിൽ.

കോതമംഗലത്ത് ഉടുമ്പിനെ പിടിച്ച് കറി വച്ച കേസിൽ നാല് പേർ പിടിയിൽ. അഞ്ചാംമൈൽ സെറ്റിൽമെന്റിലെ ബാബു കെ.എം , മജേഷ് ടിഎം, മനോഹരൻ ടികെ ,പൊന്നപ്പൻ എന്നിവരാണ് അറസ്റ്റിലായത്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറസ്റ്റേഷൻ പരിധിയിലാണ് സംഭവം. ഫോറസ്റ്റ് ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തിയത്. മജേഷും ബാബുവും ചേർന്നാണ് ഉടുമ്പിനെ പിടിച്ച് കറിവച്ചത്. ഇവർ മറ്റു പ്രതികളുമായി കറി പങ്കുവയ്ക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫിസർമാർ ഇവിടെത്തുമ്പോൾ ഇവർ മറ്റുള്ളവരുമായി ചേർന്ന് ഉടുമ്പിനെ കഴിക്കുകയായിരുന്നു.തുടർന്ന് … Read more

വേലൂർ ഗ്രാമകം 2023 ൻ്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

വേലൂർ ഗ്രാമകം 2023 ൻ്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഏപ്രിലിൽ നടക്കുന്ന നാടകോത്സവ പ്രചരണത്തിൻ്റെ ഭാഗമായി വേലൂർ ഗ്രാമകം 2023 ന്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. വേലൂർക്കാർക്ക് നാടകങ്ങൾ ജീവവായു പോലെയാണ്. സ്വന്തമായി നാടകമെഴുതി സംവിധാനം ചെയ്ത് രംഗത്തവതരിപ്പിച്ച പാരമ്പര്യം ഒരു നൂറ്റാണ്ടിനടുത്ത് അവകാശപ്പെടാനുണ്ട് വേലൂരിന്. കാലം കഴിയുംതോറും നാടകപ്രവർത്തനങ്ങൾ മന്ദീഭവിച്ച കാലഘട്ടത്തിലാണ് സൗഹൃദ കൂട്ടായ്മയിൽ ഗ്രാമകം നാടകോത്സവത്തിന് ആരംഭം കുറിച്ചത്. ഈ വർഷം ഏപ്രിലിൽ നടക്കുന്ന നാടകോത്സവത്തിൻ്റെ പ്രചരണ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ. ജലീൽ ആദൂർ വെള്ളാറ്റഞ്ഞൂർ ശ്രീരാമസ്വാമി … Read more

വരവൂർ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം നടന്നു

വരവൂർ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം നടന്നു

വരവൂർ ഗ്രാമ പഞ്ചായത്തിൽ പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണോൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. സുനിത നിർവഹിച്ചു. വൈസ പ്രസിഡൻ്റ് കെ.കെ.ബാബു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ പി.കെ. യശോദ, ടി എ. ഹിദായത്തുള്ള, പഞ്ചായത്ത് മെമ്പർമാരായ ജിഷ. കെ,അനിത, പി കെ. സക്കിന. പി.എസ്.പ്രദീപ്,നിർവഹണ ഉദ്യോഗസ്ഥനായ അസി.സെക്രട്ടറി എ.കെ. ആൽഫ്രഡ് എന്നിവർ സംസാരിച്ചു.. ‘ 2,88000 രൂപയാണ് പദ്ധതിയുടെ അടങ്കൽ. 92 ഗുണഭോക്താക്കൾക്കാണ് ടാങ്ക് വിതരണം നടത്തുന്നത്.

61–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം ചൂടി കോഴിക്കോട്

61–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  കിരീടം ചൂടി കോഴിക്കോട്

945 പോയിന്റ് നേടിയാണ് 61–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയർ കിരീടം ചൂടിയത്. 925 പോയിന്റു വീതം നേടിയ പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനം നേടി. കോഴിക്കോടിന്റെ ഇരുപതാം കിരീടനേട്ടമാണിത്.സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കലോത്സവ സുവനീർ മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു.

ദ്വിദിന മാർഗഴി മഹോത്സവത്തിനു കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ തുടക്കമായി

ദ്വിദിന മാർഗഴി മഹോത്സവത്തിനു കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ തുടക്കമായി

ആസാദി ക അമൃത് മഹോത്സവ് ഡയറക്ടർ രാജീവ് കുമാർ ഭദ്രദീപം കൊളുത്തി മാർഗഴി മഹോത്സവ പരിപാടികൾക്ക് ആരംഭം കുറിച്ചത്. കലാക്ഷേത്ര ഡയറക്ടർ രേവതി രാമചന്ദ്രൻ, ഭരണസമിതി അംഗങ്ങളായ ശശാങ്ക് സുബ്രഹ്മണ്യം, പി ടി നരേന്ദ്രൻ, രഞ്ജിനി സുരേഷ്, കലാമണ്ഡലം രജിസ്ട്രാർ ഡോ: പി.രാജേഷ്കുമാർ ഭരണസമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് എന്നിവർ പങ്കെടുത്തു. വിവിധയിടങ്ങളിൽ നിന്നും എത്തിചേർന്ന കലാസ്നേഹികൾ , കലാക്ഷേത്രത്തിലേയും കലാമണ്ഡലത്തിലേയും അദ്ധ്യാപകർ , വിദ്യാർഥികൾ, ഓഫീസ് ജീവനക്കാർ തുടങ്ങിയവർ കൂത്തമ്പലത്തെ സമ്പന്നമാക്കി. ചെന്നൈ ദക്ഷിണാമൂർത്തിയും … Read more