വിമാനത്തില്‍ സിഗരറ്റ് വലിച്ചയാളെ അറസ്റ്റ് ചെയ്തു

വിമാനത്തില്‍ സിഗരറ്റ് വലിച്ചയാളെ അറസ്റ്റ് ചെയ്തു

തൃശൂർ മാള സ്വദേശി സുകുമാരനെയാണ്(62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ദുബായിൽ നിന്ന് നെടുമ്പാശേരിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ വരികയായിരുന്നു സുകുമാരൻ. പറക്കുന്നതിനിടെ ശുചിമുറിയിൽ കയറി സിഗരറ്റ് വലിക്കുകയായിരുന്നു.

തൃശ്ശൂരിൽ വിദ്യാഭാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്കൂൾ മാനേജർ ബന്ധികളാക്കിയതായി പരാതി

തൃശ്ശൂരിൽ വിദ്യാഭാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്കൂൾ മാനേജർ ബന്ധികളാക്കിയതായി പരാതി

തൃശ്ശൂരിലെ ചേലക്കര കൊണ്ടാഴി പ്ലാന്റേഷൻ എഎൽപി സ്കൂളിൽ വിദ്യാഭാസ ഉദ്യോദഗസ്ഥർ പരിശോധനക്ക് എത്തിയപ്പോഴാണ് സംഭവം. ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പരാതിയിലായിരുന്നു വകുപ്പിന്റെ അന്വേഷണം. പരിശോധനയ്ക്കായി ഫയലുകൾ നൽകിയില്ലെന്നും ഇക്കാര്യം വിസിറ്റേഴ്സ് ഡയറിയിൽ രേഖപ്പെടുത്തുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ബന്ദിയാക്കുകയും ചെയ്തെന്നുമാണ് ഉദ്യോഗസ്ഥരുടെ ആരോപണം. ശാരീരിക ആക്രമണത്തിനും മുതിർന്നതായി എഇഒ എ. മൊയ്തീൻ അറിയിച്ചു. ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേൽ അന്വേഷണം നടത്താനായി എഇഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിലെത്തിയത്. വിദ്യാഭ്യസവകുപ്പ് ഉദ്യോഗസ്ഥരായ പുഷ്പ വർഗീസ്, സജീഷ്, സജിൻ ജേക്കബ് എന്നിവരും … Read more

കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയ്ക്ക് തീപിടുത്തം ; ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു

കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയ്ക്ക് തീപിടുത്തം ; ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു

കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയ്ക്ക് തീപിടുത്തം ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രകമ്പനം അനുഭവ പ്പെട്ടു, രക്ഷാപ്രവർത്തനം ആരംഭിച്ചു.വടക്കാഞ്ചേരിയിലും, ഓട്ടുപാറയിലും പ്രകമ്പനം ഉണ്ടായി. ജനങ്ങൾ പരിഭ്രാന്തരായി . വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഇറങ്ങിയോടി. ഭൂമി കുലുങ്ങിയ താണെന്ന് കരുതി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി; ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി

തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി; ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി

തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. കയ്യാങ്കളിയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം പൊളിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ മേയര്‍ പൂഴ്ത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ടൂറിസ്റ്റ് ഹോം വിഷയം ചര്‍ച്ചയ്‌ക്കെടുത്തില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം ഉയര്‍ന്നത്.രാവിലെ കൗണ്‍സില്‍ യോഗത്തിന് പ്രതിപക്ഷം ‘ബിനി ടൂറിസ്റ്റ് ഹോം’ അഴിമതി വിജിലന്‍സ് അന്വേഷിക്കുക എന്ന പ്ലക്കാര്‍ഡോടെയാണ് കോര്‍പറേഷനിലേക്ക് എത്തിയത്. മതിയായ അനുമതിയില്ലാതെയാണ് കോര്‍പറേഷന്‍ അനുമതിയില്ലാതെ ടൂറിസ്റ്റ് ഹോം കെട്ടിടം പൊളിച്ചെന്നും അഴിമതി നടത്തിയിട്ടുണ്ടെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. … Read more

CPIM ജനകീയ പ്രതിരോധ ജാഥ സ്വീകരണത്തിന് വടക്കാഞ്ചേരിയിൽ സംഘാടക സമിതി രൂപീകരിച്ചു

CPIM ജനകീയ പ്രതിരോധ ജാഥ സ്വീകരണത്തിന് വടക്കാഞ്ചേരിയിൽ സംഘാടക സമിതി രൂപീകരിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സംസ്ഥാന ജനകീയ പ്രതിരോധ ജാഥക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകുന്നതിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു. വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം എൽ എ സേവ്യർ ചിറ്റിലപ്പിളളി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എ എസ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം, എം കെ പ്രഭാകരൻ, പുഴയ്ക്കൽ ഏരിയ … Read more