യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിൽ പ്രതികള്‍ പിടിയില്‍

യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിൽ പ്രതികള്‍ പിടിയില്‍

കൊടകര: കാവനാട് യുവാവിനെ തലക്ക് വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേരെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. കാവനാട് സ്വദേശികളായ പാലക്കല്‍ ധനീഷ് (33), തൃക്കാശ്ശേരി സുമേഷ് (35), സുര്‍ജിത്ത് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റത്തൂര്‍കുന്ന് കുറുവത്ത് വീട്ടില്‍ ജനകന്‍ എന്ന റെനീഷിനെയാണ്(24) മൂന്നംഗസംഘം തലക്ക് അതിമാരകമായി വെട്ടിപ്പരിക്കേല്‍പിച്ചത്.

തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അതിതീവ്രപരിചരണ വാര്‍ഡില്‍ ചികിത്സയിലാണ് ഇയാള്‍. പ്രതികള്‍ ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ കൊടകര ശാന്തി ആശുപത്രിക്ക് സമീപം കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു.

Leave a Comment