ഈ മൈതാനം പറഞ്ഞുതരും പോരാട്ട കഥകൾ…
ഈ മൈതാനവും ചുറ്റുവട്ടവും നെഞ്ചിലേറ്റുന്നുണ്ട്, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ കഥകൾ. അതിന്റെ അവശേഷിപ്പുകൾ മങ്ങിയും മാഞ്ഞും ഇപ്പോഴും ഇവിടെയുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ തൃശൂരിന്റെ ഈടുവെപ്പുകളായി ഇന്നും അതിനെ ഓർക്കുന്നവരുണ്ട്, അറിയാത്തവരും. തൃശൂർ തേക്കിൻകാട് മൈതാനത്തിലെ മണികണ്ഠനാൽത്തറ സ്വാതന്ത്ര്യ സമര ചരിത്രത്തിലുണ്ട്. ‘ബ്രിട്ടീഷുകാർ ഇന്ത്യ വിടുക’ എന്ന് ഈ ആൽത്തറക്കടുത്ത് ഒത്തുകൂടിയവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ കാലമുണ്ട്. അതിന്റെ ഫലമെന്നോണം ബ്രിട്ടീഷ് പൊലീസിന്റെ മർദനമേറ്റതിന്റെ ചോരപ്പാടുകൾ അലിഞ്ഞു ചേർന്ന മണ്ണാണത്. 1942 ആഗസ്റ്റ് 12ന് മണികണ്ഠനാല്‍ത്തറയിൽ ത്രിവർണ … Read more