മാളയിൽ വനിത ഡോക്ടറെ തെ​രു​വു​നാ​യ്ക്ക​ൾ വളഞ്ഞിട്ട് ആ​ക്ര​മി​ച്ചു

മാളയിൽ വനിത ഡോക്ടറെ തെ​രു​വു​നാ​യ്ക്ക​ൾ വളഞ്ഞിട്ട് ആ​ക്ര​മി​ച്ചു
മാളയിൽ വനിത ഡോക്ടറെ തെ​രു​വു​നാ​യ്ക്ക​ൾ വളഞ്ഞിട്ട് ആ​ക്ര​മി​ച്ചു

മാ​ള: മാള അ​ഷ്ട​മി​ച്ചി​റ​യി​ൽ വ​നി​ത ഡോ​ക്ട​റെ തെ​രു​വു​നാ​യ്ക്കൾ ആ​ക്ര​മിച്ചു. ദന്ത ഡോക്ടറായ അഷ്ടമിച്ചിറ സ്വദേശി പാർവതി ശ്രീജിത്തിന് ആക്രമണത്തിൽ സാരമായ പരിക്കേറ്റു. ഇ​രു​ കാ​ലു​ക​ളി​ലും ആ​ഴ​ത്തി​ൽ ക​ടി​യേ​റ്റ ഡോ​ക്ട​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

നിലത്ത് വീണതിനെ തുടർന്ന് കൈയുടെ എല്ലിന് പൊട്ടലുണ്ട്. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ക്ലിനിക്കിൽ നിന്ന് ഇന്ത്യൻ ഓയിൽ പമ്പിന് പിൻവശത്തുള്ള വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുംവഴിയാണ് നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ചത്.

നായ്ക്കൾ വരുന്നതു കണ്ട് ഭയന്ന പാർവതി പിന്നോട്ട് വീഴുകയായിരുന്നു. വീണുകിടന്ന ഡോക്ടറെ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ത്തിയാണ് പാ​ർ​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തിയത്.

Leave a Reply

error: Content is protected !!