മര അലമാരയിലെ തുടക്കം; ‘തട്ടകത്തിന്റെ’ വായനശാലക്ക് 75
ഗുരുവായൂർ: 1949 ൽ കണ്ടാണശേരി എക്സൽസിയർ സ്കൂളിൽ മാവിൻ പലക കൊണ്ടുള്ള അലമാരയിൽ നിന്നായിരുന്നു തുടക്കം. പിന്നെയത് വളർന്നു; ഒരു നാടിനെ മുഴുവൻ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചാനയിച്ച കണ്ടാണശ്ശേരി ഗ്രാമീണ വായനശാലയായി പന്തലിച്ചു. നാടിന്റെ സമഗ്ര മേഖലയെയും സ്പർശിച്ചൊഴുകിയ മഹാപ്രസ്ഥാനമായി വളർന്ന വായനശാലയിപ്പോൾ 75 ന്റെ നിറവിലാണ്. സാഹിത്യത്തിൽ പുതുവഴി വെട്ടിയ കോവിലൻ, സ്വാതന്ത്ര്യസമരസേനാനിയും ഐ.എൻ.എയുടെ ഭടനുമായിരുന്ന പി.കെ. മണത്തിൽ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, ഡോ. രാഘവൻ വെട്ടത്ത്, വി.യു. ശങ്കരൻകുട്ടി, കെ.കെ. കേശവൻ എന്നിവരെല്ലാം പല ഘട്ടത്തിൽ … Read more