കൈകൊട്ടിക്കളിയെ ചേർത്തുപിടിച്ച് കൊരട്ടിയാംകുന്നിലെ യുവതീയുവാക്കൾ
എരുമപ്പെട്ടി: പഴയകാലത്ത് ഗ്രാമങ്ങളിലെ ഓണാഘോഷത്തിൽ നിലനിന്നിരുന്ന വട്ടക്കളി അഥവ കൈകൊട്ടികളിയെ അവതരിപ്പിച്ച് സംരക്ഷിക്കുകയാണ് കാഞ്ഞിരക്കോട് കൊരട്ടിയാം കുന്നിലെ യുവകൂട്ടായ്മ. പഴമക്കാരിൽനിന്ന് പകർന്നു കിട്ടിയ അറിവ് പുതു തലമുറക്കാർ ചേർത്തുപിടിച്ച് വരും തലമുറയിലേക്ക് പകരുകയാണ് ലക്ഷ്യം. തികച്ചും ഗ്രാമീണമായ ഈ കലാരൂപം പലയിടത്തും നിലച്ചുപോയെങ്കിലും അന്യംനിന്നുപോകാതെ നിലനിൽക്കുന്നത് കൊരട്ടിയാംകുന്ന് ഗ്രാമത്തിലാണ്. അത്തംനാളിൽ തുടങ്ങി 16ാം മകം വരെ 26 ദിവസം നീളുന്ന ഈ ആലോഷം പരീക്ഷ കാലമായതിനാൽ ഇത്തവണ തിരുവോണ നാളിലാണ് ആരംഭിച്ചത്. രാത്രി ഭക്ഷണശേഷം എട്ട് മണിയോടെയാണ് … Read more