ഗുരുവായൂരിലെ ഏഴ് ഹോട്ടലുകളിൽ പഴകിയ ഭക്ഷണം പിടിച്ചു
ഗുരുവായൂർ: ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഏഴ് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു. ഒമ്പത് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. കിഴക്കേ നടയിലെ കൃഷ്ണ ഇൻ, ശരവണഭവൻ, മാഞ്ചിറ റോഡിലെ നമ്പൂതിരീസ് റസ്റ്റോറന്റ്, കൈരളി ജങ്ഷനിലെ വിസ്മയ ടവർ, തൊഴിയൂരിലെ സെവൻ ഡേയ്സ് ഹോട്ടൽസ് ആൻഡ് റസ്റ്റാറന്റ്, ആലിഫ് ഫാമിലി റസ്റ്റാറന്റ്, തമ്പുരാൻപടിയിലെ ലൈഗർ ഫ്യൂഷൻ എന്നിവിടങ്ങളിൽനിന്നാണ് മോശം ഭക്ഷണം പിടിച്ചത്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. കാർത്തികയുടെ നേതൃത്വത്തിൽ പബ്ലിക് ഹെൽത്ത് … Read more