തുലാവർഷം: ചാലക്കുടിപ്പുഴയിലെ ഡാമുകളിലെ അധികജലം ഒഴിവാക്കാൻ നിർദേശം
ചാലക്കുടി: തുലാവർഷം ശക്തമാകും മുമ്പ് ചാലക്കുടിപ്പുഴയിലെ ഡാമുകളിലെ അധികജലം ഒഴിവാക്കാൻ കലക്ടറുടെ നിർദേശം. ഡാമുകളിലെ ജലനിരപ്പ് പൂർണ സംഭരണ ശേഷിയിൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്. തുലാവർഷം കനത്താൽ അപ്രതീക്ഷിതമായി വെള്ളം തുറന്ന് വിട്ട് ചാലക്കുടിപ്പുഴയിൽ വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുന്നത് ഒഴിവാക്കാനാണ് നടപടി. ഇതു പ്രകാരം ഷോളയാർ ഡാമിൽനിന്നും പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും നിയന്ത്രിതമായ അളവിൽ ജലം വരും ദിവസങ്ങളിൽ തുറന്നു വിട്ടേക്കാം. പെരിങ്ങലിൽ വൈദ്യുതോൽപ്പാദനം വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് അൽപം ഉയർന്നിട്ടുണ്ട്. പെരിങ്ങൽകുത്ത് മേഖലയിൽ … Read more