പൊ​ളി​യാ​ണ് പു​ളി​ക്ക​ൽ കു​ടും​ബ​ത്തി​​ലെ പൊ​ൻ​താ​ര​ങ്ങ​ൾ

പൊ​ളി​യാ​ണ് 
പു​ളി​ക്ക​ൽ കു​ടും​ബ​ത്തി​​ലെ 
പൊ​ൻ​താ​ര​ങ്ങ​ൾ

കു​ന്നം​കു​ളം: കാ​യി​കം ഹ​ര​മാ​ക്കി മാ​റ്റി​യ വ​ല്ല​ച്ചി​റ​യി​ലെ പു​ളി​ക്ക​ല്‍ കു​ടും​ബ​ത്തി​ന്റെ വീ​ട്ടു​മു​റ്റം ഇ​പ്പോ​ൾ ക​ളി​ക്ക​ള​മാ​ണ്. പ​രി​മി​തി​ക​ളോ​ട് പ​ട​വെ​ട്ടി കു​ടും​ബ​ത്തി​ലെ ഇ​ളം​ത​ല​മു​റ ട്രാ​ക്കി​ല്‍നി​ന്ന് കൊ​യ്‌​തെ​ടു​ക്കു​ന്ന​ത് ഭാ​വി പ്ര​തീ​ക്ഷ​യു​ടെ സ്വ​ർ​ണ​ങ്ങ​ളാ​ണ്. ജി​ല്ല കാ​യി​ക മേ​ള​യി​ൽ ഈ ​കു​ടും​ബ​ത്തി​ൽ നി​ന്നെ​ത്തി​യ ക​ർ​ണ​ൻ ലോ​ങ് ജം​പി​ലും ട്രി​പ്പി​ൽ ജം​പി​ലു​മാ​യി ഇ​ര​ട്ട സ്വ​ർ​ണം നേ​ടി. ട്രി​പ്പി​ൽ ജം​പി​ൽ അ​നി​യ​ൻ കി​ര​ൺ വെ​ങ്ക​ല​വും കൊ​യ്തു. നാ​ട്ടി​ലെ കേ​ര​ളോ​ത്സ​വ​ത്തി​ലെ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് മി​നു​ക്കി​യെ​ടു​ത്ത പ്ര​തി​ഭ​യാ​ണ് ക​ർ​ണ​ൻ. മ​ക്ക​ൾ​ക്കു​ള്ളി​ൽ ഉ​റ​ഞ്ഞ് കി​ട​ന്നി​രു​ന്ന കാ​യി​ക പ്ര​തി​ഭ​യെ വാ​ര്‍ത്തെ​ടു​ത്ത് സ​മ്പു​ഷ്ട​മാ​ക്കു​ന്ന​ത് പി​താ​വ് സു​നി​ല്‍കു​മാ​റാ​ണ്. … Read more

തൃശൂർ പൂരം: കേന്ദ്ര നീക്കം പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാനത്തിന് ഉത്കണ്ഠ; മുഖ്യമന്ത്രി ​കത്തയക്കും

തൃശൂർ പൂരം: കേന്ദ്ര നീക്കം പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാനത്തിന് ഉത്കണ്ഠ; മുഖ്യമന്ത്രി ​കത്തയക്കും

തിരുവനന്തപുരം: ഒക്ടോബര്‍ 11ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച എക്സ്പ്ലോസീവ് ആക്ടിന് കീഴിലുള്ള ചട്ടത്തിലെ ഭേദഗതി തൃശ്ശൂര്‍പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബധിക്കുമെന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്‍റെ ഉത്കണ്ഠ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കാൻ തീരുമാനിച്ചു. മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ ഭൂമി അനുവദിക്കും സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണപ്രദേശത്തും എം.ഐ.സി.എഫ് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനുവദിക്കും. ഓരോ … Read more

ബിഷപ് ക്ഷേത്ര സന്നിധിയിലെത്തി; സുഹൃത്തിന്റെ മകളെ അനുഗ്രഹിക്കാൻ

ബിഷപ് ക്ഷേത്ര സന്നിധിയിലെത്തി; സുഹൃത്തിന്റെ മകളെ അനുഗ്രഹിക്കാൻ

ഗു​രു​വാ​യൂ​ർ: ഭ​ര​ത​നാ​ട്യ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച പ്രി​യ സു​ഹൃ​ത്തി​ന്റെ മ​ക​ളെ അ​നു​ഗ്ര​ഹി​ക്കാ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​സ​ന്നി​ധി​യി​ലെ മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തി. അ​ക​തി​യൂ​ർ ക​ല​ശ​മ​ല ആ​ര്യ​ലോ​ക ആ​ശ്ര​മ​ത്തി​ലെ ആ​ര്യ മ​ഹ​ർ​ഷി​യു​ടെ​യും ഭാ​ര്യ സി​മി​യു​ടെ​യും മ​ക​ൾ ശ്രീ​ലോ​ക​യു​ടെ അ​ര​ങ്ങേ​റ്റ​ത്തി​നാ​ണ് കു​ന്നം​കു​ളം ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഗീ​വ​ര്‍ഗീ​സ് മാ​ര്‍ യൂ​ലി​യോ​സ് എ​ത്തി​യ​ത്. നൃ​ത്തം തു​ട​ങ്ങും മു​മ്പേ എ​ത്തി​യ ബി​ഷ​പ് ശ്രീ​ലോ​ക​യേ​യും അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന മ​റ്റ് 11 കു​ട്ടി​ക​ളെ​യും അ​നു​ഗ്ര​ഹി​ച്ചു. അ​ലോ​ന, കെ.​യു. ശ്രീ​ല​ക്ഷ്മി, എം.​എ​സ്. ദി​യ, ശ്രീ​ന​ന്ദ, റി​ഥി​ക സു​ധീ​ഷ്, ഹ​ന്ന, അ​ന​ഘ … Read more

വെ​ടി​ക്കെ​ട്ട്​ നി​യ​ന്ത്ര​ണം; ഉ​ത്രാ​ളി​ക്കാ​വ് പൂ​ര​ത്തി​നും ആ​ശ​ങ്ക

വെ​ടി​ക്കെ​ട്ട്​ നി​യ​ന്ത്ര​ണം; 
ഉ​ത്രാ​ളി​ക്കാ​വ് പൂ​ര​ത്തി​നും ആ​ശ​ങ്ക

വ​ട​ക്കാ​ഞ്ചേ​രി: എ​ക്‌​സ്‌​പ്ലോ​സി​വ് നി​യ​മ​ത്തി​ല്‍ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​രു​ത്തി​യ ഭേ​ദ​ഗ​തി​യെ തു​ട​ർ​ന്ന് പ്ര​മു​ഖ ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യ ഉ​ത്രാ​ളി​ക്കാ​വ് പൂ​രം വെ​ടി​ക്കെ​ട്ടും ആ​ശ​ങ്ക​യി​ൽ. പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച്‌ പെ​സോ​യു​ടെ പ​രീ​ക്ഷ പാ​സാ​കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് വെ​ടി​ക്കെ​ട്ട് ലൈ​സ​ൻ​സ്​ ല​ഭി​ക്കു​ന്ന​ത്. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യാ​ണ് എ​ഴു​താ​നു​ള്ള യോ​ഗ്യ​ത. നി​ല​വി​ല്‍ ലൈ​സ​ൻ​സി​ക​ളെ ക​ണ്ടെ​ത്താ​ൻ പൂ​രം ന​ട​ത്തി​പ്പ് ദേ​ശ​ങ്ങ​ള്‍ നെ​ട്ടോ​ട്ട​മോ​ടു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്. അ​പ​ക​ടം ഉ​ണ്ടാ​യാ​ല്‍ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ലൈ​സ​ൻ​സി​ക്കാ​ണെ​ന്ന വ്യ​വ​സ്ഥ​യ​ണ് പ​ല​രേ​യും പി​ന്തി​രി​പ്പി​ക്കു​ന്ന​ത്. ഉ​ത്രാ​ളി​ക്കാ​വ് പൂ​രം വെ​ടി​ക്കെ​ട്ട് ന​ട​ത്താ​ൻ വ​ട​ക്കാ​ഞ്ചേ​രി, കു​മ​ര​നെ​ല്ലൂ​ർ, എ​ങ്ക​ക്കാ​ട് വി​ഭാ​ഗ​ങ്ങ​ള്‍ക്ക് സം​യു​ക്ത മ​ഗ​സി​ൻ (വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി … Read more

ദേശീയപാത 66 ​നവീകരണം; കൊടുങ്ങല്ലൂരിലെ ദുരിതാവസ്ഥക്കെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിന്

ദേശീയപാത 66 ​നവീകരണം;
കൊടുങ്ങല്ലൂരിലെ ദുരിതാവസ്ഥക്കെതിരെ
വ്യാപാരികൾ പ്രക്ഷോഭത്തിന്

കൊ​ടു​ങ്ങ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത 66 നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​രം അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​ന് അ​റു​താ​യി​ല്ലാ​താ​യ​തോ​ടെ വ്യാ​പാ​രി​ക​ളും പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രു​ടെ അ​നാ​സ്ഥ​യി​ലും ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​ർ മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ അ​ധി​കാ​രി​ക​ളു​ടെ​യും ക​രാ​ർ ക​മ്പ​നി​യു​ടെ​യും അ​ലം​ഭ​വം മൂ​ലം ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ദേ​ശീ​യ പാ​ത 66 കൊ​ടു​ങ്ങ​ല്ലൂ​ർ റീ​ച്ചി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ക, … Read more