ചാലക്കുടി: ചാലക്കുടിയിൽ ഫാൻസി ഡ്രസ് ഷോറൂം കത്തി 10 ലക്ഷം രൂപയുടെ നഷ്ടം. ചാലക്കുടി നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന റോസ് കളക്ഷൻസ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. ഈ സമയത്ത് ദേശീയപാത മേൽപാലത്തിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രക്കാരനാണ് തീപിടിത്തം ആദ്യം കണ്ടത്. ഇദ്ദേഹം താഴെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുത്തി. ഇവർ വിളിച്ചറിയിച്ചതിനെ തുടർന്ന് ചാലക്കുടി അഗ്നിരക്ഷസേനയും പൊലീസും സ്ഥലത്തെത്തി. മുറിയുടെ ചുറ്റും കനത്ത പുകപടലം വ്യാപിച്ചിരുന്നു. […]
കാപ്പ ചുമത്തി നാടുകടത്തി ; ചാലക്കുടി-പൊലീസ് സ്റ്റേഷൻ
ചാലക്കുടി: പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ കോടശ്ശേരി കലിക്കല്ക്കുന്ന് സ്വദേശി കളത്തില് വീട്ടില് നിഷാദിനെ (37) കാപ്പ ചുമത്തി നാടുകടത്തി. വധശ്രമകേസുകളിലും സ്ത്രീകള്ക്കെതിരെയുളള കുറ്റകൃത്യങ്ങളിലും ഏര്പ്പെട്ടിരുന്നതിനെ തുടര്ന്ന് റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേ നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി അജിത ബീഗം ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
അമൃത് സ്റ്റേഷൻ: ഡിവിഷനൽ മാനേജർ ജനപ്രതിനിധികളുമായി ചർച്ച നടത്തി
ചാലക്കുടി: അമൃത് സ്റ്റേഷനായി തെരഞ്ഞെടുത്ത ചാലക്കുടിയുടെ പുനർവികസനം സംബന്ധിച്ച് ചർച്ച നടന്നു. പദ്ധതി പ്രകാരം വികസന പ്രവർത്തനം നടത്താൻ തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം ഡിവിഷനിലെ 15 സ്റ്റേഷനുകളിൽ ഒന്നായി ചാലക്കുടി റയിൽവേ സ്റ്റേഷനെയും തെരഞ്ഞെടുത്തിരുന്നു. സ്റ്റേഷനുകളുടെ പ്രാധാന്യം, ആശ്രയിക്കുന്ന യാത്രക്കാർ, ട്രെയിനുകളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് സ്റ്റേഷനുകൾ തെരഞ്ഞെടുത്തത്. ഇവയുടെ നിർമാണത്തിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ചാലക്കുടി റയിൽവേ സ്റ്റേഷന്റെ ആവശ്യമായ പുനർവികസന പ്രവർത്തനങ്ങളെ കുറിച്ച് തിരുവനന്തപുരം ഡിവിഷനൽ റയിൽവേ മാനേജർ എസ്.എം. ശർമയുടെ നേതൃത്വത്തിൽ റയിൽവേ […]
വാഹനാപകടങ്ങളുടെ കേന്ദ്രമായ പോട്ടയെ ഒഴിവാക്കി ഗതാഗത പരിഷ്കാരം പ്രതിഷേധം ശക്തം
ചാലക്കുടി: വാഹനാപകടങ്ങളുടെ കേന്ദ്രമായ പോട്ട സുന്ദരിക്കവലയെ ഒഴിവാക്കി ഗതാഗത പരിഷ്കാരം നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ഇവിടത്തെ അപകടാവസ്ഥ പരിഹരിക്കാൻ ദേശീയപാതയിൽ ആശ്രമം കവലയിൽ വച്ച് പടിഞ്ഞാറ് സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിടാൻ ആലോചന നടത്തുന്നതിനെതിരെയാണ് പ്രദേശവാസികൾ പ്രതിഷേധമുയർത്തുന്നത്. ആശ്രമം കവലയിൽനിന്ന് നേരെ കിഴക്കുഭാഗത്തെ അനുബന്ധ റോഡിലൂടെ വാഹനങ്ങൾ കടത്തിവിടുമ്പോൾ സുന്ദരിക്കവലയിലെത്തിയാൽ അനുബന്ധ റോഡ് ഇല്ലാത്തതാണ് പ്രധാന പ്രശ്നം. കൂടാതെ അതുവരെയുള്ള ഈ അനുബന്ധ റോഡിലൂടെ കഷ്ടിച്ച് ഒരു വാഹനം കടന്നു പോകാനുള്ള വീതിയേയുള്ളു. എന്നാൽ ആശ്രമം […]
നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരുക്ക്.
സംവിധായകനും നടനുമായ തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വെട്ടുകടവ് പാലത്തിലെ വിള്ളൽ കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീതി ഉയർത്തുന്നു
ചാലക്കുടി: വെട്ടുകടവ് പാലത്തിലെ വിള്ളൽ കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീതി ഉയർത്തുന്നു. പ്രശ്നത്തിന് പൊതുമരാമത്ത് അധികൃതർ ഉടൻ പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പാലത്തിന് കുറുകെ രണ്ട് സ്പാനുകൾക്കിടയിലെ വാർക്കയുടെ അകലമാണ് വിള്ളലിന് കാരണം. രണ്ട് വാർക്കകൾ യോജിക്കുന്നിടത്ത് ചെറിയ വരപോലെ വിള്ളൽ മുമ്പ് ഉണ്ടായിരുന്നതാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ശക്തമായ മഴയിൽ ഇത് വലുതാവുകയായിരുന്നു. ഏകദേശം മൂന്ന് ഇഞ്ച് വരെ വിള്ളലിന് അകലം വന്നതോടെ യാത്രക്കാർ ആശങ്കയിലാണ്. കാൽനടക്കാർ അവരുടെ കാലുകൾ ഇതിൽ കുടുങ്ങുമോയെന്ന പേടിയിലാണ് നടക്കുന്നത്. […]