ചാലക്കുടി: ഇറിഗേഷൻ കനാൽ കാടുമൂടുമ്പോഴും കനാൽ തിണ്ടിൽ പൂകൃഷി നടത്തി വീട്ടമ്മമാർ. കൂടപ്പുഴ കല ക്ലബിന് സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന കനാൽ തിണ്ടിലാണ് ഇവർ ഓണത്തിന് പൂക്കൾ ശേഖരിക്കാൻ കൃഷി ആരംഭിച്ചത്. നേരത്തെ വാഴയും കപ്പയും കൃഷി ചെയ്ത സ്ഥലത്താണ് ഇത്തവണ പരീക്ഷണാർഥം പൂകൃഷി ആരംഭിച്ചത്. കനാലിൽ നാളുകളായി വെള്ളമൊന്നുമില്ല. ബന്ധപ്പെട്ട വകുപ്പ് ശുചീകരണം നടത്താത്തതിനാൽ ആകെ കാട് പടർന്നുകിടക്കുകയാണ്. എന്നാൽ, കനാൽ തിണ്ടിനെ കാടുകയറാൻ അനുവദിക്കാതെ നോക്കുകയാണ് ഇവർ കൃഷിയിലൂടെ. ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളാണ് നട്ടത്. മഴ […]
പരിയാരത്ത് അതിരപ്പിള്ളി റോഡിൽ വെള്ളക്കെട്ട് പരിഹരിക്കാൻ നിർമിച്ച കാന വെള്ളക്കെട്ടിന് ഇടയാക്കുന്നതായി പരാതി
ചാലക്കുടി: പരിയാരത്ത് അതിരപ്പിള്ളി റോഡിൽ വെള്ളക്കെട്ട് പരിഹരിക്കാൻ നിർമിച്ച കാന വെള്ളക്കെട്ടിന് ഇടയാക്കുന്നതായി പരാതി. അപകട കേന്ദ്രമായ സി.എസ്.ആർ വളവിനു സമീപം റോഡിൽ നിർമിച്ച കാനയുടെ നിർമാണത്തിൽ അപാകതയുണ്ടെന്നും ഉടൻ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സി.എസ്.ആർ വളവിന് സമീപം 300 മീറ്ററിലധികമാണ് പൊതുമരാമത്ത് വകുപ്പ് കാന നിർമിച്ചത്. വെള്ളം ഒഴുകാൻ സൗകര്യമാകുന്നതിന് പകരം കാനയുടെ ഒരു വശം കോൺക്രീറ്റ് ചെയ്ത് അടച്ചുവെന്ന് പറയുന്നു. ഇതുമൂലം ഇവിടെ വെള്ളക്കെട്ട് കൂടും. നിരവധി വാഹനങ്ങൾ പോകുന്ന അന്തർസംസ്ഥാന പാതയായ അതിരപ്പിള്ളി […]
മഴയില്ല; ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് താഴ്ന്നു
ചാലക്കുടി: മഴ പ്രതീക്ഷിച്ചതിലും കുറഞ്ഞത് ചാലക്കുടിപ്പുഴയോരത്ത് ആശങ്കയായി. ആറങ്ങാലി സ്റ്റേഷനിൽ കഴിഞ്ഞ ദിവസം 0.43 മീറ്ററിലേക്ക് ജലനിരപ്പ് താഴ്ന്നു. വരും ദിവസങ്ങളിൽ മഴ ശക്തമായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. എന്നാൽ അടുത്ത ആഴ്ചയിൽ കാലാവസ്ഥ വിദഗ്ധർ മഴ പ്രവചിക്കുന്നുണ്ട്. അത് അത്ര ശക്തമായിരിക്കുമെന്ന് പ്രതീക്ഷിക്കാൻ വയ്യ. ഈ നില തുടർന്നാൽ ചാലക്കുടി നദീതടത്തിൽ വരൾച്ച നേരിടേണ്ടി വരും. പ്രത്യേകിച്ച് ചാലക്കുടിപ്പുഴയുടെ മേൽഭാഗത്തെ പഞ്ചായത്തുകളായ അതിരപ്പിള്ളി, കോടശേരി, മേലൂർ, പരിയാരം, ചാലക്കുടി നഗരസഭ എന്നിവിടങ്ങളിൽ കടുത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്ന […]
സൗജന്യ ഡയാലിസിസ് പദ്ധതിയുമായി റോട്ടറി
ചാലക്കുടി∙ സെൻട്രൽ റോട്ടറി ക്ലബ് ‘ഹാപ്പി ചാലക്കുടി’ പദ്ധതിയുടെ ഭാഗമായി സൗജന്യ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു. ഉദ്ഘാടനം ഇന്നു 4.30നു സെന്റ് ജയിംസ് ആശുപത്രിയിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ രാജ്മോഹൻ നായർ ഉദ്ഘാടനം ചെയ്യും. മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും. ആശുപത്രി അനുവദിച്ച 4000 ചതുരശ്ര അടി സ്ഥലത്താണ് ഒരു കോടി രൂപ ചെലവിൽ കേന്ദ്രം ആരംഭിക്കുന്നത്. ലോകോത്തര നിലവാരത്തിൽ സജ്ജീകരിച്ച യൂണിറ്റിൽ 10 മെഷീനുകൾ ഉണ്ടാകും. ഒരേ സമയം 10 ഡയാലിസിസ് ചെയ്യാൻ കഴിയും. […]
അതിഥി തൊഴിലാളിയെ വെട്ടി പരിക്കേൽപ്പിച്ചു ; പ്രതി അറസ്റ്റിൽ
തൃശൂർ നഗരത്തിൽ വെച്ച് ഒഡീഷ സ്വദേശിയെ ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച കേസിൽ തമിഴ്നാട് ഈറോഡ് സത്യമംഗലം സ്വദേശി അറുമുഖൻ (39) എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 28 രാവിലെ 6 മണിക്കാണ് കേസിനാസ്പദമായ സംഭവം. തൃശൂർ എം.ഓ. റോഡ് ജംഗ്ഷനു സമീപം വെച്ച് ഒഡീഷ സ്വദേശി രഞ്ജിത്ത് മെഹന്ദി എന്നയാൾ ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ പി.ലാൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് […]
കോടശ്ശേരി പഞ്ചായത്തിന്റെ കിഴക്കൻ മേഖല വരൾച്ചയിൽ
ചാലക്കുടി: വേനൽ ശക്തമായതോടെ കോടശ്ശേരി പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ ജലക്ഷാമത്തിലേക്ക്. ചൂളക്കടവ്, വീരഞ്ചിറ, ചെമ്പൻകുന്ന്, വെട്ടിക്കുഴി എന്നിവിടങ്ങളിലാണ് ക്ഷാമം രൂക്ഷമായത്. ഇത് പരിഹരിക്കാൻ ചിലയിടങ്ങളിൽ പൊതു കിണറുകളിൽനിന്ന് മോട്ടോർ വഴി പമ്പിങ്ങിന് ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതുവഴി ലഭിക്കുന്ന ജലം താൽക്കാലിക ശമനത്തിനേ ഉപകരിക്കൂ. ഈ മേഖലയിലെ ജലക്ഷാമത്തിന് പരിഹാരമാകുമെന്ന് കരുതി ആവിഷ്കരിച്ച പീലാർമുഴി പദ്ധതി പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. പദ്ധതിയുടെ ജലവിതരണ പൈപ്പ് വെട്ടിക്കുഴി കപ്പേള വരെ എത്തി നിൽക്കുകയാണ്. ഇത് ചൂളക്കടവ് വരെ നീട്ടിയാൽ മാത്രമേ ജലക്ഷാമത്തിന് […]