അറസ്റ്റ് സാധ്യത; സന്ദീപ് വാര്യരുടെ തെരഞ്ഞെടുപ്പ് പരിപാടി റദ്ദാക്കി

അറസ്റ്റ് സാധ്യത; സന്ദീപ് വാര്യരുടെ തെരഞ്ഞെടുപ്പ് പരിപാടി റദ്ദാക്കി

സന്ദീപ് വാര്യർ കൊടുങ്ങല്ലൂർ: അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് കൊടുങ്ങല്ലൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ തെരഞ്ഞെടുപ്പ് പരിപാടി റദ്ദാക്കി. നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം തിങ്കളാഴ്ച വൈകീട്ട് കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന പൊതുപരിപാടിയിലാണ് സന്ദീപ് വാര്യർ പ്രസംഗിക്കേണ്ടിയിരുന്നത്. ഇതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ തിരിച്ചറിയുന്ന വിധത്തിൽ വിവരങ്ങൾ വെളിപ്പെടുത്തി, സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങിയ പരാതികളുമായി ബന്ധപ്പെട്ട കേസിൽ സന്ദീപ് വാര്യർ പ്രതിയായത്. കേസിലെ നാലാം പ്രതിയാണ് സന്ദീപ് … Read more

സ്ഥലക്കച്ചവടത്തിൽ 90 ലക്ഷത്തിന്റെ തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ

സ്ഥലക്കച്ചവടത്തിൽ 90 ലക്ഷത്തിന്റെ തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ

ജ​ലീ​ൽ, ഹ​നീ​ഫ മാള: സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് 90 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിലായി. എറിയാട് വലിയവീട്ടിൽ ജലീൽ (54), കൊടുങ്ങല്ലൂർ ലോകമലേശ്വരം കടമ്പോട്ട് വീട്ടിൽ മുഹമ്മദ് ഹനീഫ (71) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. അത്താണിയിൽ കെട്ടിടം രജിസ്റ്റർ ചെയ്ത് നൽകാമെന്നും പുത്തൻചിറയിലെ വീടും പറമ്പും മറ്റൊരു പറമ്പുമായി മാറാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പുത്തൻചിറ സ്വദേശിയായ വ യോധികനിൽനിന്ന് പല തവണകളായി 90 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് … Read more

ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിച്ച യുവാവ് പുഴയിൽ മുങ്ങിമരിച്ചു

ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിച്ച യുവാവ് പുഴയിൽ മുങ്ങിമരിച്ചു

കൃഷ്ണൻ ചാലക്കുടി: പുഴയിൽ ഒ​ഴുക്കിൽപെട്ട ബന്ധുവിന്റെ കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. പാറക്കടവ് എളവൂർ സ്വദേശി കൊടുമ്പിള്ളി വീട്ടിൽ ജോഷിയുടെ മകൻ കൃഷ്ണനാണ് (30) മരിച്ചത്. ചാലക്കുടിപ്പുഴയിൽ ആറങ്ങാലിക്കടവിൽ ഞായറാഴ്ച രാവിലെയാണ് അപകടം. കൃഷ്ണനും ബന്ധുക്കളും അവധിദിവസങ്ങളിൽ ചിലപ്പോഴെല്ലാം ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവിൽ എത്താറുണ്ട്. കഴിഞ്ഞ ദിവസവും കൃഷ്ണനോടൊപ്പം ആറുപേരടങ്ങുന്ന സംഘം ആറങ്ങാലി മണപ്പുറത്ത് എത്തിയിരുന്നു. ഇവരിൽ ചിലർ കുട്ടികളെ നോക്കാൻ കൃഷ്ണനെ ഏൽപിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി. ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തിൽപെടുകയായിരുന്നു. ഉടൻ പുഴയിലേക്ക് … Read more

ബെൽ മൗത്ത് യാഥാർഥ്യമാകാത്തതിനാൽ ചാലക്കുടി അടിപ്പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ചാലക്കുടി അടിപ്പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ചാ​ല​ക്കു​ടി അ​ടി​പ്പാ​ത​യി​ൽ കു​ടു​ങ്ങി​യ ലോ​റി ചാലക്കുടി: ട്രാംവെ അടിപ്പാതയിലെ ബെൽ മൗത്ത് യാഥാർഥ്യമാകാത്തതിനാൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. ബസും ലോറിയും കടന്നു പോകുമ്പോൾ ഒടിച്ചെടുക്കാനാവാതെ വാഹനം പിന്നോട്ടും മുന്നോട്ടും എടുത്ത് മറ്റുവാഹനങ്ങൾക്ക് അപകട ഭീഷണിയാവുകയാണ്. ഇത് പരിഹരിക്കാനായി അടിപ്പാതയുടെ ഇരുവശങ്ങളിലും ബെല്‍ മൗത്ത് നിര്‍മാണത്തിനായി സിവില്‍ സ്റ്റേഷന്റെയും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്റെയും സ്ഥലമേറ്റെടുക്കാന്‍ അനുമതി ലഭിച്ചിട്ട് നാളുകളേറെ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. അടിപ്പാത തുറന്നുകൊടുത്തത് ചാലക്കുടിയിലെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമായി മാറിയിരുന്നു. ചാലക്കുടി ആനമല ജങ്ഷൻ, ട്രങ്ക് റോഡ് ജങ്ഷൻ എന്നിവിടങ്ങളിലൂടെ കടന്നുപോകാതെ … Read more

ഓൺലൈൻ തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

ഓൺലൈൻ തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

വി​നീ​ഷ് ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് കേ​സി​ൽ ക​ണ്ണൂ​ർ ക​തി​രൂ​ർ പു​ളി​യോ​ട് സ്വ​ദേ​ശി വി​ദ്യ​വി​ഹാ​ർ വീ​ട്ടി​ൽ വി​നീ​ഷി​നെ (39) തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​വി​ട്ട​ത്തൂ​ർ സ്വ​ദേ​ശി കു​ന്ന​ത്ത് വീ​ട്ടി​ൽ ആ​ദ​ർ​ശി​ൽ​നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. വാ​ട്സ്ആ​പ് വ​ഴി ബ​ന്ധ​പ്പെ​ട്ട് ഡി.​ഡി.​ബി വേ​ള്‍ഡ് വൈ​ഡ് മീ​ഡി​യ ഇ​ന്ത്യ എ​ന്ന ക​മ്പ​നി​യു​ടെ പേ​രി​ൽ ഹോ​ട്ട​ലു​ക​ൾ​ക്കും റ​സ്റ്റാ​റ​ന്റു​ക​ൾ​ക്കും സ്റ്റാ​ർ റേ​റ്റി​ങ് കൊ​ടു​ക്കു​ന്ന ഓ​ൺ​ലൈ​ൻ ജോ​ലി ചെ​യ്താ​ൽ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്നാ​യി​രു​ന്നു ത​ട്ടി​പ്പ്. പ​ല ത​വ​ണ​ക​ളി​ലാ​യി പ്ര​തി​യു​ടെ വി​വി​ധ ബാ​ങ്ക് … Read more