മോദിക്കും അമിത് ഷാക്കും വേണ്ടി മുഖ്യമന്ത്രി ക്വട്ടേഷൻ ഏറ്റെടുത്തു -കെ.സി. വേണുഗോപാൽ

മോദിക്കും അമിത് ഷാക്കും വേണ്ടി മുഖ്യമന്ത്രി ക്വട്ടേഷൻ ഏറ്റെടുത്തു -കെ.സി. വേണുഗോപാൽ

തൃശൂർ: സി.പി.എമ്മിനെതിരായ യാത്രയല്ല രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാജ്യത്തെ വിഭജിക്കുന്ന ബി.ജെ.പിക്കെതിരെയാണ് യാത്ര. എന്നിട്ടും പിണറായി വിജയൻ എന്തിനാണ് പ്രകോപിതനാകുന്നതെന്ന് സി.പി.എം അണികൾ ആലോചിക്കണമെന്ന് വേണുഗോപാൽ പറഞ്ഞു. ഈ യാത്ര ഒരിക്കലും സി.പി.എമ്മിനെതിരായിട്ടുള്ള യാത്രയല്ല. ഈ രാജ്യത്തെ വിഭജിക്കുന്ന, രാജ്യത്തെ പട്ടിണിക്കിടുന്ന, തൊഴിലില്ലായ്മ വർധിപ്പിക്കുന്ന ബി.ജെ.പിക്കെതിരാണ് യാത്ര. ഒരു വരി പോലും രാഹുൽ ഗാന്ധി സി.പി.എമ്മിനെ വിമർശിച്ചിട്ടില്ല. പിന്നെ എന്താണ് പിണറായി വിജയന് പ്രകോപനം. മോദിക്കും … Read more

നേതാക്കളുടെ അറസ്റ്റ്: സംസ്ഥാനത്ത് നാളെ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

നേതാക്കളുടെ അറസ്റ്റ്: സംസ്ഥാനത്ത് നാളെ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ  അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുംമെന്നും രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ എന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മിറ്റി അറിയിച്ചു. എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. 12 പേരെ ഡല്‍ഹിക്ക് കൊണ്ടുപോകും. 13 പേരെ കൊച്ചിയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ