പെൺകുട്ടികൾക്ക് ധൈര്യവും ആത്മവിശ്വാസവും വളർത്താൻ ” ധീര”

പെൺകുട്ടികൾക്ക് ധൈര്യവും ആത്മവിശ്വാസവും വളർത്താൻ ” ധീര”

കുന്നംകുളം: പെൺകുട്ടികൾക്ക് ധൈര്യവും ആത്മവിശ്വാസവും വളർത്താൻ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ധീര പദ്ധതിക്ക് പുന്നയൂർക്കുളം പഞ്ചായത്തിൽ എൻ.കെ.അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ അദ്ധ്യക്ഷത വഹിച്ചു. പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്കായി ആയോധന കലകളിൽ പരിശീലനം നൽകുന്നതാണ് പദ്ധതി. കളരിപ്പയറ്റിലാണ് പുന്നയൂർക്കുളത്ത് പരിശീലനം. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളുണ്ടാകും. ചാവക്കാട്, കൊടുങ്ങല്ലൂർ, അതിരപ്പിള്ളി പഞ്ചായത്തുകളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. 10 മുതൽ 15 വയസ് വരെയുള്ള 30 പെൺകുട്ടികളെ … Read more

സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ അല്‍പ്പം മുന്‍പായിരുന്നു മരണം വിദേശ യാത്ര റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കോടിയേരിയെ കാണാനെത്തുമെന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്ക പരന്നത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ശനിയാഴ്ച രാത്രി തന്നെ ചെന്നൈയിലെത്തിയിട്ടുണ്ട്

സഹോദരി സൂക്ഷിക്കാനേൽപിച്ച ആധാരങ്ങളുപയോഗിച്ച് കോടികളുടെ തട്ടിപ്പ്; സഹോദരങ്ങൾ അറസ്റ്റിൽ

സഹോദരി സൂക്ഷിക്കാനേൽപിച്ച ആധാരങ്ങളുപയോഗിച്ച്  കോടികളുടെ  തട്ടിപ്പ്; സഹോദരങ്ങൾ അറസ്റ്റിൽ

ചാവക്കാട്: വസ്തുവിന്റെ ഉടമയായ സഹോദരിയറിയാതെ ആധാരം ജാമ്യം വെച്ച് ചിട്ടിയിൽ നിന്ന്  1.70 കോടിയോളം തട്ടിയ സഹോദരങ്ങൾ അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി ഇത്തിക്കാട്ട് മുഹമ്മദ് (70), സഹോദരൻ ഐ.കെ. അബൂബക്കർ (65) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്. ഒ വിപിൻ കെ.വേണു ഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2014 ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളുടെ സഹോദരിയും പരേതനായ രായംമരക്കാർ വീട്ടിൽ പെരിങ്ങാട്ട് ഷാഹുവിന്റെ ഭാര്യയുമായ സഫിയയുടെ പേരിലുള്ള ആധാരങ്ങൾ ചിട്ടിയിൽ ജാമ്യം നൽകിയാണ് ഇരുവരും വ്യാജ ഒപ്പിട്ട് … Read more

തൃശൂര്‍ കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു

തൃശൂര്‍ കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു

തൃശൂര്‍ കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു. പോര്‍ക്കുളം കുടക്കാട്ടില്‍ വീട്ടില്‍ രാഹുലി (23)നാണ് പരുക്കേറ്റത്. പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങുമ്പോഴായിരുന്നു രാഹുലിന് കുത്തേറ്റത്. ബൈക്കിലെത്തിയ സംഘം രാഹുലിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ രാഹുലിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോര്‍ക്കുളം സ്വദേശി നിബിന്‍ ആണ് കുത്തിയതെന്നാണ് മൊഴി.

മാലിന്യം റോഡിൽ തള്ളി; തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്

മാലിന്യം റോഡിൽ തള്ളി; തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്

ചാലക്കുടി: മേലൂരിൽ തൃശൂർ കെ.എസ്.എഫ്.ഇയുടെ മാലിന്യം തള്ളിയത് തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്. മേലൂർ പഞ്ചായത്ത് വാർഡ് 12ലെ നെടുമ്പാച്ചിറക്ക് സമീപം റോഡിലാണ് ചൊവ്വാഴ്ച വൈകീട്ട് കടലാസും പ്ലാസ്റ്റിക്കും ഉൾെപ്പടെ മാലിന്യം തള്ളിയതായി കണ്ടെത്തിയത്. ഇതേതുടർന്ന് വൈസ് പ്രസിഡന്റ് പോളി പുളിക്കന്റെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ് തൃശൂർ കെ.എസ്.എഫ്.ഇക്കാരുടെ മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്. ഇവിടെനിന്ന് കിട്ടിയ ബിസിനസ് കാർഡിൽ മാനേജറുടെ നമ്പറുണ്ടായിരുന്നു. ഇതിൽ ബന്ധപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്. കെ.എസ്.എഫ്.ഇയിൽ പെയിന്‍റിങ് നടത്തിയവരാണ് പണികൾ കഴിഞ്ഞപ്പോൾ മാലിന്യം കൊണ്ടുപോയത്. മേലൂർ … Read more