പോ​ക്സോ കേ​സി​ൽ യു​വാ​വി​ന് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വ്

പോ​ക്സോ കേ​സി​ൽ യു​വാ​വി​ന് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വ്

ചേ​ർ​പ്പ്: ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ. തൃ​ശൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ശി​ക്ഷി​ച്ച​ത്. ചേ​ർ​പ്പ് കു​റു​മ്പി​ലാ​വ് മാ​ട്ടു​മ്മ​ൽ പ​ട്ട​ത്ത് വീ​ട്ടി​ൽ ​​ബ്ലെ​സി (42) യെ​യാ​ണ് ശി​ക്ഷി​ച്ച​ത്. 2019ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​റ് വ​യ​സു​കാ​രി​യെ വീ​ടി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് കേ​സ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​പി. അ​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി.

ചേറ്റുവ ഹാർബറിന് സമീപം കഞ്ചാവ് ചെടി

ചേറ്റുവ ഹാർബറിന് സമീപം കഞ്ചാവ് ചെടി

വാ​ടാ​ന​പ്പ​ള്ളി: ചേ​റ്റു​വ ഹാ​ർ​ബ​റി​ന് സ​മീ​പ​ത്ത് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. ഹാ​ർ​ബ​റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളാ​ണ് 22 സെ​ന്റി മീ​റ്റ​ർ ഉ​യ​ര​മു​ള്ള ചെ​ടി ക​ണ്ട​ത്. വി​വ​ര​മ​റി​യി​ച്ച​തോ​ടെ എ​ക്സൈ​സ് വാ​ടാ​ന​പ്പ​ള്ളി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സ​ച്ചി​നും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തീ​ര​ദേ​ശ​ത്ത് ക​ഞ്ചാ​വി​ന്റെ വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​ണ്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ലോ​ക​മ​ലേ​ശ്വ​രം പ​ടാ​ക്കു​കു​ളം ക​ണ്ണാ​ത്തേ​രി​യി​ൽ സു​നി​ലാ​ണ് (50) അ​റ​സ്റ്റി​ലാ​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ വി​ദേ​ശ​ത്താ​യി​രു​ന്നു. നാ​ട്ടി​ൽ വ​ന്ന​താ​യി അ​റി​ഞ്ഞതോടെ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ കെ. ​അ​ജി​ത്ത്, ര​വി കു​മാ​ർ, എ.​എ​സ്.​ഐ പ്രീ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ന്നം​കു​ള​ത്ത് പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ

കു​ന്നം​കു​ള​ത്ത് പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ

കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്ത് പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ മോ​ഷ്ടാ​വി​നെ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യെ​ന്നാ​ണ് സൂ​ച​ന. കു​ന്നം​കു​ളം ശാ​സ്ത്രി​ജി ന​ഗ​റി​ൽ പ്ര​ശാ​ന്തി വീ​ട്ടി​ൽ റി​ട്ട. പ്ര​ഫ. രാ​ജ​ൻ-​ദേ​വി ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ഒ​ന്നി​ന് ക​വ​ർ​ച്ച ന​ട​ന്ന​ത്. 96 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്. പ​ക​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ അ​പ​രി​ചി​ത​രെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ച്ചി​രു​ന്നു. പ​ക​ൽ പൂ​ട്ടി കി​ട​ക്കു​ന്ന വീ​ടു​ക​ൾ ഉ​ന്നം … Read more

കൊ​റി​യ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് ഡെ​ലി​വ​റി ചെ​യ്യാ​ന്‍ ഏ​ല്‍പി​ച്ച കാറുമായി മുങ്ങിയ ഹരിയാന സ്വദേശി പിടിയിൽ

കൊ​റി​യ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് ഡെ​ലി​വ​റി ചെ​യ്യാ​ന്‍ ഏ​ല്‍പി​ച്ച കാറുമായി മുങ്ങിയ ഹരിയാന സ്വദേശി പിടിയിൽ

കു​ന്നം​കു​ളം: സ്വ​കാ​ര്യ കൊ​റി​യ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് ഡെ​ലി​വ​റി ചെ​യ്യാ​ന്‍ ഏ​ല്‍പി​ച്ച കാ​റു​മാ​യി മു​ങ്ങി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ കു​ന്നം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി. ഹ​രി​യാ​ന സ്വ​ദേ​ശി ദീ​വാ​നി ജി​ല്ല​യി​ല്‍ ഔ​ഹീ കൗ​ശി​കി​നെ​യാ​ണ് (21) കു​ന്നം​കു​ളം പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ചൂ​ണ്ട​ൽ സ്വ​ദേ​ശി മോ​ഹ​ന​ന്റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ചൂ​ണ്ട​ലി​ലെ സ്വ​കാ​ര്യ കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ ക​ഴി​ഞ്ഞ 22നാ​ണ് കാ​സ​ർ​കോ​ട്ട് കാ​ർ എ​ത്തി​ക്കാ​ൻ മോ​ഹ​ന​ൻ ഏ​ൽ​പി​ച്ച​ത്. കാ​ർ എ​ത്താ​തി​രു​ന്ന​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ മു​ങ്ങി​യ​താ​യി അ​റി​യു​ന്ന​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് … Read more