യുവാവിന്റെ മരണത്തിനിടയാക്കി നിർത്താതെ പോയ വാഹനം പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍
ഒല്ലൂര്‍: കഴിഞ്ഞ ബുധനാഴ്ച രാത്രി ദേശീയപാത കുഞ്ഞനംപാറക്ക് സമീപം ബൈക്ക് യാത്രക്കാരനെ ഇടിച്ച് നിർത്താതെപോയ വാഹനം ഒല്ലൂര്‍ പൊലീസ് പിടികൂടി. ഡ്രൈവർ സേലം സ്വദേശി ശേഖറിനെ (45) അറസ്റ്റ് ചെയ്തു. അപകടത്തില്‍പ്പെട്ട ആകാശ് (25) സംഭവസ്ഥലത്തുവെച്ച് മരിച്ചിരുന്നു. തുടര്‍ന്ന് ഒല്ലൂര്‍ എ.സി.പി പി.എസ്. സുരേഷിന്റെ നിര്‍ദേശാനുസരണം സി.ഐ ബെന്നി ജേക്കബും സംഘവും നടത്തിയ അമ്പേഷണത്തിലാണ് ബംഗളൂരുവിൽനിന്ന് ഇരുമ്പ് പൈപ്പ് കയറ്റി എറണാകുളത്തേക്ക് വന്ന ലോറിയാണ് അപകടം വരുത്തിയത് എന്ന് കണ്ടെത്തിയത്. പ്രിന്‍സിപ്പൽ എസ്.ഐ ബിബിന്‍ ബി. നായര്‍, … Read more