തൃശൂർ: മുതുവറ ലയൺസ് ക്ലബ്ബിന്റെയും മണപ്പുറം ഫിനാൻസിന്റെയും ആഭിമുഖ്യത്തിൽ അടാട്ട് ഗവ. എൽ പി സ്കൂളിലേക്ക് ഉപകരണങ്ങൾ കൈമാറി. സ്‌കൂൾ അങ്കണത്തിൽ വച്ചുനടന്ന ചടങ്ങ് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ ഉത്ഘാടനം ചെയ്തു. മൈക്ക്, സ്പീക്കർ, ആംബ്ലിഫയർ എന്നിവയാണ് കൈമാറിയത്. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി അജിത്കുമാർ അധ്യക്ഷത വഹിച്ചു. മണപ്പുറം ഫിനാൻസിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗത്തിന്റെ സഹായത്തോടെ ലയൺസ് ക്ലബ്ബിന്റെ നടത്തിവരുന്ന ‘വിദ്യാലയം ഏറ്റെടുക്കൽ’ പദ്ധതിയുടെ ഭാഗമായാണ് ഉപകരണങ്ങൾ കൈമാറിയത്. സുഷമ നന്ദകുമാറിന്റെ നേതൃത്വത്തിൽ […]