കുന്നംകുളം: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച ഉച്ചക്കുശേഷം ഒന്നരയോടെ വൻ പൊലീസ് സംഘമാണ് പ്രതി കണ്ണൂർ ഇരിട്ടി ഇസ്മായിലിനെ കൊണ്ടുവന്നത്. കുന്നംകുളം അസി. പൊലീസ് കമീഷണർ ടി.എസ്. സിനോജ്, സി.ഐ യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. വൻ ജനക്കൂട്ടവും സ്ഥലത്തുണ്ടായിരുന്നു. പ്രതിക്കെതിരെ ധർമടം, എളമക്കര, മലപ്പുറം, തൃക്കാക്കര, കോഴിക്കോട് മെഡിക്കൽ കോളജ്, കോഴിക്കോട് ടൗൺ, ഫറൂക്ക്, നല്ലളം, കായംകുളം, പത്തനാപുരം, കളമശേരി പൊലീസ് […]
പോക്സോ കേസിൽ യുവാവിന് അഞ്ചു വർഷം കഠിന തടവ്
ചേർപ്പ്: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. തൃശൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. ചേർപ്പ് കുറുമ്പിലാവ് മാട്ടുമ്മൽ പട്ടത്ത് വീട്ടിൽ ബ്ലെസി (42) യെയാണ് ശിക്ഷിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം. ആറ് വയസുകാരിയെ വീടിന് സമീപമുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയകുമാർ ഹാജരായി.
ചേറ്റുവ ഹാർബറിന് സമീപം കഞ്ചാവ് ചെടി
വാടാനപ്പള്ളി: ചേറ്റുവ ഹാർബറിന് സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി. ഹാർബറിലെ ചുമട്ടുതൊഴിലാളികളാണ് 22 സെന്റി മീറ്റർ ഉയരമുള്ള ചെടി കണ്ടത്. വിവരമറിയിച്ചതോടെ എക്സൈസ് വാടാനപ്പള്ളി റേഞ്ച് ഇൻസ്പെക്ടർ സച്ചിനും സംഘവും സ്ഥലത്തെത്തി. മേഖലയിൽ പരിശോധന നടത്തി. തീരദേശത്ത് കഞ്ചാവിന്റെ വിൽപനയും ഉപയോഗവും വ്യാപകമാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ലോകമലേശ്വരം പടാക്കുകുളം കണ്ണാത്തേരിയിൽ സുനിലാണ് (50) അറസ്റ്റിലായത്. കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഇയാൾ വിദേശത്തായിരുന്നു. നാട്ടിൽ വന്നതായി അറിഞ്ഞതോടെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ. അജിത്ത്, രവി കുമാർ, എ.എസ്.ഐ പ്രീജു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വധശ്രമ കേസിലെ പ്രതി റിമാൻഡിൽ
കൊടുങ്ങല്ലൂർ: കോട്ടപ്പുറം മുസിരിസ് പാർക്കിൽ കുട്ടികളുമായി വന്ന യുവാവിനെ കൂട്ടംചേർന്ന് ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്ത കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മേത്തല വി.പി. തുരുത്ത് പുത്തൂർ വീട്ടിൽ ഗ്രീഷ്ജിത്ത് (26) ആണ് അറസ്റ്റിലായത്. ഇയാളെ കൊടുങ്ങല്ലൂർ കോടതി റിമാൻഡ് ചെയ്തു.
ദേശീയ പാത വികസനം; എടമുട്ടം യു.പി സ്കൂൾ പൊളിച്ചു തുടങ്ങി
തൃപ്രയാർ: ശതാബ്ദി പിന്നിട്ട എടമുട്ടം യു.പി സ്കൂൾ ദേശീയ പാത വികസനത്തിന് വേണ്ടി പൊളിച്ചുതുടങ്ങി. ബുധനാഴ്ച വൈകുന്നേരം നാലിന് സ്കൂൾവിട്ട ശേഷമാണ് യന്ത്രമുപയോഗിച്ച് മതിൽ പൊളിക്കൽ ആരംഭിച്ചത്. അതേസമയം, ഇവിടത്തെ വിദ്യാർഥികളും അധ്യാപകരും ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. ഇതുസംബന്ധിച്ച് ബുധനാഴ്ച വൈകുന്നേരം വരെ ജില്ല വിദ്യാഭ്യാസ വകുപ്പ് അധികൃതർ തീരുമാനം എടുത്തിട്ടില്ല. മാനേജ്മെന്റ് പകരം സംവിധാനമേർപ്പെടുത്തുമെന്ന വിശ്വാസത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളെയും അധ്യാപകരെയും അനാഥരാക്കരുതെന്ന് എടമുട്ടം യു.പി സ്കൂൾ സംരക്ഷണ സമിതി കൺവീനർ കെ.എ. അബ്ദുൽ […]