സർക്കാർ ഓഫിസുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം; യുവാവ് അറസ്റ്റിൽ
എരുമപ്പെട്ടി: സർക്കാർ ഓഫിസുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന യുവാവ് അറസ്റ്റിൽ. എറണാംക്കുളം രാമമംഗലം മഞ്ഞപ്പിള്ളിക്കാട്ടിൽ വീട്ടിൽ അനിലിനെയാണ് (44) എരുമപ്പെട്ടി ഇൻസ്പെക്ടർ സി.വി. ലൈജുമോന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ വെള്ളറക്കാട്, മരത്തംകോട് പ്രദേശങ്ങളിൽ പരക്കെ മോഷണം നടന്നിരുന്നു. വെള്ളറക്കാട് വില്ലേജ് ഓഫിസ്, വെള്ളറക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിലെ ഗ്രോട്ടോയിലെ ഭണ്ഡാരം, മനപ്പടി സെൻറ് സെബാസ്റ്റ്യൻ കപ്പേളയിലെ ഭണ്ഡാരം, മരത്തംകോട് മേരിമാതാ പള്ളിക്ക് കീഴിലുള്ള സെന്റ് സേവിയാർ കുരിശു പള്ളിയിലെ ഭണ്ഡാരം, … Read more