തൃക്കാക്കരയപ്പന് പെരുമയിൽ കൊടകര; വിശ്രമമില്ലാതെ പരമ്പരാഗത തൊഴിലാളി കുടുംബങ്ങള്‍
കൊടകര: തിരുവോണത്തെ വരവേല്‍ക്കാന്‍ മുറ്റം അലങ്കരിക്കാനുള്ള തൃക്കാക്കരയപ്പന് നിര്‍മാണത്തില്‍ സജീവമാണ് കൊടകര കുംഭാരത്തറയിലെ കുടുംബങ്ങള്‍. പരമ്പരാഗതമായി മണ്‍പാത്ര നിര്‍മാണം നടത്തുന്ന പതിനഞ്ചോളം കുടുംബങ്ങളിലാണ് തൃക്കാക്കരയപ്പന് നിര്‍മാണം നടക്കുന്നത്. തിരുവോണ പുലര്‍ച്ചെ വീടുകളില്‍ പ്രതിഷ്ഠിക്കാനുള്ള തൃക്കാക്കരയപ്പന് നിര്‍മാണം ജില്ലയുടെ പലഭാഗങ്ങളിലും നടക്കുന്നുണ്ടെങ്കിലും കൊടകരയില്‍ മെനഞ്ഞെടുക്കുന്നവക്ക് ആവശ്യക്കാര്‍ കൂടുതലാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള മാളുകളിലേക്കടക്കം ഇവിടെ നിന്നുള്ള തൃക്കാക്കരയപ്പന് കൊണ്ടുപോകുന്നുണ്ട്. ഇക്കാര്യത്തില്‍ ദേശീയപാതയുടെ സാമീപ്യവും ഇവര്‍ക്ക് അനുഗ്രഹമാണ്. കര്‍ക്കടകം പിറക്കുന്നതുതൊട്ടുതന്നെ കൊടകരയിലെ കുംഭാര സമുദായക്കാരുടെ കുടുംബങ്ങളില്‍ തൃക്കാക്കരയപ്പന് നിര്‍മാണം തുടങ്ങും. … Read more