അലി ഖാൻ: ഓർമയായത് വലിയ മനുഷ്യസ്നേഹി
ചെറുതുരുത്തി: വലംകൈ കൊടുക്കുന്നത് ഇടംകൈ അറിയരുത് എന്ന ചിന്തയോടെ നാടിന്റെ നന്മക്കുവേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിത്വത്തിന് ഉടമമയായിരുന്നു വിടപറഞ്ഞ അലി ഖാൻ. ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇവിടെ എത്തിയപ്പോൾ താമസിച്ച ചെറുതുരുത്തിയിലെ വലിയ ബംഗ്ലാവ് സ്വന്തമാക്കിയത് അലി ഖാൻ ആയിരുന്നു. സിനിമക്കാർ ഉൾപ്പെടെ പല പ്രമുഖരും സ്വന്തമാക്കാൻ ആഗ്രഹിച്ച ബംഗ്ലാവുകൂടിയായിരുന്നു അത്. ജർമൻ-കേരള വാസ്തുശില്പ മാതൃക കൂട്ടിക്കലർത്തി കൊളാടി രാമൻ മേനോന് വേണ്ടി നിർമിച്ചതായിരുന്നു ഈ സൗധം. നൂറ്റാണ്ടു പഴക്കമുള്ള ബംഗ്ലാവ് സ്വന്തമാക്കിയ അദ്ദേഹം പണം ചിലവാക്കി … Read more