പ​ള്ളി​വാ​സ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ, തൊ​ട്ടി​യാ​ർ: പൂർത്തിയാക്കാൻ 17 വർഷം; വൈദ്യുതി ബോർഡിന്​ നഷ്ടം കോടികൾ

പ​ള്ളി​വാ​സ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ, തൊ​ട്ടി​യാ​ർ: പൂർത്തിയാക്കാൻ 17 വർഷം; വൈദ്യുതി ബോർഡിന്​ നഷ്ടം കോടികൾ

ചെ​റു​തോ​ണി: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ 60 മെ​ഗാ​വാ​ട്ടി​ന്‍റെ പ​ള്ളി​വാ​സ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ സ്കീ​മും 40 മെ​ഗാ​വാ​ട്ടി​ന്‍റെ തൊ​ട്ടി​യാ​ർ ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യും ഒ​ടു​വി​ൽ ഒ​ക്ടോ​ബ​ർ 19ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തി​നു​ള്ള അ​വ​സാ​ന​വ​ട്ട ജോ​ലി​ക​ൾ ന​ട​ന്നു​വ​രു​ന്നു. രൂ​ക്ഷ​മാ​യ വൈ​ദ്യു​തി​ക്ഷാ​മം നേ​രി​ടു​ന്ന കേ​ര​ള​ത്തി​ൽ ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ ഒ​ര​ള​വു വ​രെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ​ഹാ​യി​ക്കു​മെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. 60 മെ​ഗാ​വാ​ട്ടി​ന്‍റെ പ​ള്ളി​വാ​സ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ സ്കീം ​നി​ർ​മാ​ണം തു​ട​ങ്ങി​യ​ത് 2007 മാ​ർ​ച്ച് ഒ​ന്നി​നാ​യി​രു​ന്നു. 2011 മാ​ർ​ച്ച് ഒ​ന്നി​ന് … Read more

ഗുരുവായൂരിൽ വഴിപാടിനത്തിൽ ലഭിച്ചത് 83 ലക്ഷം

ഗുരുവായൂരിൽ വഴിപാടിനത്തിൽ ലഭിച്ചത് 83 ലക്ഷം

ഗുരുവായൂർ: ഓണാവധിയിലെ അവസാന ഞായറാഴ്ച ഗുരുവായൂരിൽ ദർശന തിരക്ക്. 82,96,310 രൂപയാണ് വഴിപാടിനത്തിലെ ഞായറാഴ്ചത്തെ വരുമാനം. ഭണ്ഡാരവരുമാനത്തിനു പുറമെയാണിത്. നെയ് വിളക്ക് ശീട്ടാക്കുന്നവർക്കുള്ള പ്രത്യേക ദർശനത്തിൽനിന്ന് മാത്രം 25.78 ലക്ഷം രൂപ ലഭിച്ചു. 21.69 ലക്ഷമാണ് തുലാഭാരത്തിൽനിന്നുള്ള വരുമാനം. 13 വിവാഹങ്ങളും 400ഓളം ചോറൂണും നടന്നു.

ഗുരുവായൂരപ്പന് ഹ്യുണ്ടായ് കാര്‍ സമർപ്പിച്ചു

ഗുരുവായൂരപ്പന് ഹ്യുണ്ടായ് കാര്‍ സമർപ്പിച്ചു

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാര്‍ സമര്‍പ്പിച്ചു.ദേവസ്വം ചെയര്‍മാന്‍ ഡോ വി.കെ. വിജയന്‍ ഹ്യുണ്ടായിയുടെ കേരള ഡീലര്‍ കേശ് വിന്‍ എം.ഡി ഉദയകുമാര്‍ റെഡ്ഡി യില്‍ നിന്നും കാര്‍ ഏറ്റുവാങ്ങി. ദേവസ്വം ഭരണ സമിതി അംഗം കെ.പി. വിശ്വനാഥന്‍ , കേശ് വിന്‍ സി.ഇ.ഒ സഞ്ചു ലാല്‍ രവീന്ദ്രന്‍,ക്ഷേത്രം ഡി.എ. പ്രമോദ് കളരിക്കല്‍, സ്റ്റോര്‍സ് ആൻഡ് പര്‍ച്ചേസ് ഡിഎ എം. രാധ, മാനേജര്‍ സുനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

തൃശൂർ പൂരം കലക്കല്‍: അന്വേഷണ റിപ്പോർട്ട് തള്ളി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ; ‘സി.ബി.ഐ അന്വേഷിക്കണം’

തൃശൂർ പൂരം കലക്കല്‍: അന്വേഷണ റിപ്പോർട്ട് തള്ളി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ; ‘സി.ബി.ഐ അന്വേഷിക്കണം’

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് എ.ഡി.ജിപി അജിത്ത്കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് തള്ളി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. അന്വേഷണ റിപ്പോര്‍ട്ട് ഇങ്ങനെ ഉണ്ടാകുമെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പറഞ്ഞു. പൂരത്തിന്‍റെ തുടക്കം മുതലേ പാളിച്ചകൾ മനസ്സിലായിട്ടുണ്ട്. ഏറ്റവും കൂടുതൽ കച്ചവടം കിട്ടുന്ന പൂരം സാമ്പിൾ ദിവസം പ്രദർശനത്തിലെ കടകൾ പൊലീസ് വന്ന് ബലമായി അടപ്പിച്ചു. അവിടെ ചുമതയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയാതെയായിരുന്നു പൊലീസുകാർ വന്ന് … Read more

മോഷണക്കേസ്​ പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു

മോഷണക്കേസ്​ പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു

കൊ​ടു​ങ്ങ​ല്ലൂ​ർ: പാ​ല​ക്കാ​ട് നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​തി​ല​ക​ത്തെ മോ​ഷ​ണക്കേ​സി​ലെ പ്ര​തി തെ​ളി​വെ​ടു​പ്പി​ന് പോ​യി തി​രി​കെ വ​രും​വ​ഴി ആ​ല​പ്പു​ഴ​യി​ൽ പൊ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ര​ക്ഷ​പ്പെ​ട്ടു. കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി ബാ​ദു​ഷ (33) ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ആ​ല​പ്പു​ഴ എ​സ്.​ഡി കോ​ള​ജി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മ​തി​ല​കം പു​തി​യ​കാ​വി​ലെ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ മ​ല​ഞ്ച​ര​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ബാ​ദു​ഷ​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ല​ഞ്ച​ര​ക്ക് ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​നം ഇ​യാ​ൾ കാ​യം​കു​ള​ത്ത് സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​തെ​ടു​ക്കാ​നാ​യി … Read more