പോർക്കുളം വില്ലേജ് പ്രദേശത്ത് ന്യായവില പുനർനിർണയിച്ച് ഉത്തരവ്
കുന്നംകുളം: പോർക്കുളം വില്ലേജ് പരിധിയിലെ പ്രദേശങ്ങളിൽ നിശ്ചയിച്ച ന്യായവില കൂടുതലാണെന്ന് കാണിച്ച് പ്രദേശവാസികളും പഞ്ചായത്തും കലക്ടർക്ക് നൽകിയ പരാതികൾക്ക് പരിഹാരം. അധികൃതരുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ മാസം ഡെപ്യൂട്ടി കലക്ടർ രണ്ടു ദിവസങ്ങളിലായി കുന്നംകുളം താലൂക്ക് ഓഫിസിൽ പരാതിക്കാരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. അനുബന്ധ നടപടികൾ കൂടി പൂർത്തിയാക്കിയാണ് സർക്കാർ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ന്യായവില പുനർ നിർണയിച്ച് ഉത്തരവ് പുറത്തിറക്കിയത്. വർഷങ്ങളായി അത്യാവശ്യ ഘട്ടങ്ങളിൽ പോലും ഭൂമി കൈമാറ്റം ചെയ്യാൻ കഴിയാതിരുന്ന 122 … Read more