
കുന്നംകുളം: നഗരസഭ തുറക്കുളം മാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷ, ഫിഷറീസ് വകുപ്പുകളും നഗരസഭ ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു.
പിന്നീട് ഇവ നശിപ്പിക്കുകയും സാമ്പിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ ആരോഗ്യവിഭാഗം സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. രഞ്ജിത്, പി.എച്ച്.ഐ എസ്. രശ്മി എന്നിവര്‍ അറിയിച്ചു.

