കൊറിയറിൽ കഞ്ചാവ്: പ്രതി പിടിയിൽ
തൃശൂർ: കൊക്കാലയിലെ കൊറിയർ സ്ഥാപനത്തിലെത്തിയ പാർസലിൽനിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. നെടുപുഴ തെക്കുമുറി ദേശത്ത് വാകയിൽ വീട്ടിൽ വിഷ്ണുവിനെയാണ് (32) ഈസ്റ്റ് പൊലീസ് പിടികൂടിയത്. കൊറിയർ സ്ഥാപനത്തിലെത്തിയ രണ്ടു പാർസലുകളിലുള്ളത് കഞ്ചാവാണെന്ന് സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പാർസൽ പരിശോധിച്ചപ്പോൾ 4.168 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ഒക്ടോബർ 18നായിരുന്നു സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി ജിം, ഫിറ്റ്നസ് സ്ഥാപനങ്ങൾ നടത്തിവരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. നെടുപുഴ പള്ളി പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. … Read more