ജയന്റെ അക്ഷര കുതിപ്പിന് മൂന്ന് പതിറ്റാണ്ടിന്റെ നിറവ്
വാടാനപ്പള്ളി: ഉപജീവനമെന്നോണം വിദ്യാർഥികൾക്ക് പഠന സഹായിയായ പുസ്തകങ്ങളും ഭൂപടങ്ങളുമായി 32 വർഷങ്ങളായി തളരാതെ സ്കൂളുകളിലേക്ക് നടന്നുനീങ്ങുകയാണ് ജയൻ(63). തൃശൂരും സമീപ ജില്ലകളിലുമായി ഇയാൾചെന്ന് കേറാത്ത സ്കൂളുകളില്ല. തൃശൂർ ജില്ലയിലെ മാപ്രാണം സ്വദേശിയായ ചീരത്ത് വീട്ടിൽ ജയൻ ഇന്ന് അധ്യാപകർക്കും കുട്ടികൾക്കും പ്രിയമാണ്. കുടുംബം പുലർത്താൻ 31ാം വയസ്സിലാണ് ഇയാൾ ഭൂപടവും പുസ്തക വിൽപനയും സ്കൂളുകൾ കേന്ദ്രീകരിച്ച് ആരംഭിച്ചത്. ഇന്ത്യ, കേരളം, വേൾഡ് മാപ്പുകളും അക്ഷരമാല, പക്ഷി-മൃഗാദികൾ, പച്ചക്കറികൾ, വിവിധ തരം വാഹനങ്ങൾ, മനുഷ്യന്റെ ശരീര ഭാഗങ്ങൾ തുടങ്ങി … Read more