ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷം; പ്രവർത്തനം ആരംഭിക്കാതെ ചാ​ല​ക്കു​ടി താലൂക്ക് ആശുപത്രിയിലെ ട്രോമ കെയർ

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷം; പ്രവർത്തനം ആരംഭിക്കാതെ ചാ​ല​ക്കു​ടി താലൂക്ക് ആശുപത്രിയിലെ ട്രോമ കെയർ

ചാ​ല​ക്കു​ടി: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ്​ നാ​ളേ​റെ​യാ​യി​ട്ടും ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ട്രോ​മ കെ​യ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ല്ല. ആ​രോ​ഗ്യ മ​ന്ത്രി​യാ​ണ് ഒ​രു വ​ർ​ഷം മു​മ്പ് യൂ​നി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​തി​ന് ശേ​ഷം നാ​ളു​ക​ൾ ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ആ​രോ​ഗ്യ മ​ന്ത്രി ട്രോ​മ കെ​യ​ർ യൂ​നി​റ്റ് ഉ​ട​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗം മാ​റ്റു​ക​യ​ല്ലാ​തെ ട്രോ​മ കെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു സൗ​ക​ര്യ​വും പ്ര​വ​ർ​ത്തി​പ്പി​ച്ചി​ട്ടി​ല്ല. ഇ​വി​ടെ​യെ​ത്തു​ന്ന അ​പ​ക​ട​ക്കേ​സു​ക​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ക്കു​ക​യാ​ണ്. ട്രോ​മ കെ​യ​റി​ന് വേ​ണ്ടി പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന് … Read more

വീ​ടു​ക​യ​റി ആ​ക്ര​മ​ണം: ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

വീ​ടു​ക​യ​റി ആ​ക്ര​മ​ണം: ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: വീ​ടു ക​യ​റി കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ. ക​രു​വ​ന്നൂ​ർ സ്വ​ദേ​ശി കു​ന്ന​മ്മ​ത്ത് വീ​ട്ടി​ൽ അ​നൂ​പി​നെ​യാ​ണ് (28) റൂ​റ​ൽ എ​സ്.​പി ന​വ​നീ​ത് ശ​ർ​മ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി കെ.​ജി. സു​രേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ക​രു​വ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ സൗ​മീ​ഷി​നെ​യും കു​ടും​ബ​ത്തെ​യും വീ​ട് ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ ജൂ​ലൈ 21നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ൽ സ്കൂ​ട്ട​ർ ഓ​ടി​ച്ച് സൗ​മീ​ഷി​ന്റെ വീ​ടി​ന്റെ ഗേ​റ്റ് ഇ​ടി​ച്ചു തു​റ​ന്ന് അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ സൗ​മീ​ഷി​ന്റെ ഭാ​ര്യ​ക്കും … Read more

മ​ന്ദ​ലാം​കു​ന്ന് ക​ട​പ്പു​റ​ത്ത് വ​ല നി​റ​യെ ചെ​മ്മീ​ൻ

മ​ന്ദ​ലാം​കു​ന്ന് ക​ട​പ്പു​റ​ത്ത് വ​ല നി​റ​യെ ചെ​മ്മീ​ൻ

ചാ​വ​ക്കാ​ട്: തീ​ര​മേ​ഖ​ല​ക്ക് പു​ത്ത​ൻ ഉ​ണ​ർ​വാ​യി മ​ന്ദ​ലാം​കു​ന്ന് ക​ട​പ്പു​റ​ത്ത് ച​വി​ട്ടു​വ​ല​ക്കാ​ർ​ക്ക് വ​ല നി​റ​യെ ചെ​മ്മീ​ൻ. ഞാ​യ​റാ​ഴ്ച രാ​വി​ലെ ക​ട​പ്പു​റ​ത്ത് ചെ​മ്മീ​ന്റെ സാ​ന്നി​ധ്യ​മ​റി​ഞ്ഞ് ച​വി​ട്ടു​വ​ല​യു​മാ​യി ക​ട​ലി​ലേ​ക്കി​റ​ങ്ങി​യ മൂ​ന്ന് കൂ​ട്ട​രാ​ണ് ക​ര​യി​ലേ​ക്ക് മീ​ൻ വ​ലി​ച്ചു​ക​യ​റ്റി​യ​ത്. ക​ട​ലി​ൽ തി​ര കു​റ​ഞ്ഞ​തി​നാ​ൽ നാ​ടി​ന്റെ കി​ഴ​ക്കു​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ 75 ഓ​ളം വീ​ശു​വ​ല​ക്കാ​രാ​ണ് പു​ല​ർ​കാ​ല​ങ്ങ​ളി​ൽ മീ​ൻ പി​ടി​ക്കാ​നെ​ത്തു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് മ​ത്സ്യ​ത്തി​ന്റെ സാ​ന്നി​ധ്യം മ​ന​സ്സി​ലാ​ക്കി ച​വി​ട്ടു വ​ല​ക്കാ​ർ രം​ഗം കീ​ഴ​ട​ക്കു​ന്ന​ത്. ഒ​രു ല​ക്ഷ​ത്തോ​ളം ചെ​ല​വാ​ക്കി നി​ർ​മി​ക്കു​ന്ന ച​വി​ട്ടു വ​ല​ക്ക് 75 മീ​റ്റ​ർ നീ​ള​മു​ണ്ടാ​കും. ഇ​തു​പ​യോ​ഗി​ച്ചാ​ണ് മീ​ൻ​പി​ടി​ത്തം. … Read more

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി നാ​ലം​ഗ സം​ഘം പി​ടി​യി​ൽ

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി നാ​ലം​ഗ സം​ഘം പി​ടി​യി​ൽ

വ​ര​വൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ കൊ​റ്റു​പു​റ​ത്ത് നി​ന്ന് ഏ​ഴ് ഗ്രാം ​എം.​ഡി.​എം.​എ​യും ഒ​മ്പ​ത് കി​ലോ ക​ഞ്ചാ​വും സ​ഹി​തം നാ​ലു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. വ​ര​വൂ​ർ ക​ക്കാ​ട്ട്കു​ന്ന് ന​ഗ​റി​ൽ വി​ശ്വാ​സ് (25), കോ​ട്ട​യം വെ​സ്റ്റ് സ്വ​ദേ​ശി വേ​ളൂ​ർ റ​ഹ്മ​ത്ത് മ​ൻ​സി​ലി​ൽ സ​ലാ​ഹു​ദ്ദീ​ൻ (29), വ​ര​വൂ​ർ മു​ണ്ട​നാ​ട് വീ​ട്ടി​ൽ പ്ര​മി​ത്ത് (29), ചേ​ല​ക്ക​ര പ​ങ്ങാ​ര​പ്പി​ള്ളി പെ​ര​ള​ശ്ശേ​രി വീ​ട്ടി​ൽ ജി​ഷ്ണു (തു​വ്വ​ൽ -28) എ​ന്നി​വ​രെ​യാ​ണ് എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൊ​റ്റു​പ്പു​റം റി​സോ​ർ​ട്ടി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വും എം.​ഡി.​എം.​എ.​യു​മാ​യി സം​ഘം പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​രു​മ​പ്പെ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ … Read more

ചേ​റ്റു​വ ഹാ​ർ​ബ​റി​ൽ മ​ത്സ്യ​വി​ത​ര​ണ തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി

ചേ​റ്റു​വ ഹാ​ർ​ബ​റി​ൽ മ​ത്സ്യ​വി​ത​ര​ണ തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി

വാ​ടാ​ന​പ്പ​ള്ളി: തൊ​ഴി​ൽ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ചേ​റ്റു​വ ഹാ​ർ​ബ​റി​ൽ മ​ത്സ്യ​വി​ത​ര​ണ തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. വാ​ടാ​ന​പ്പ​ള്ളി തൃ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി സ​ലീ​മി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചെ​റു​കി​ട മ​ത്സ്യ​വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ളും ഹാ​ർ​ബ​റി​ലെ യൂ​നി​യ​ൻ തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ൽ തൊ​ഴി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. തൊ​ഴി​ൽ​കൂ​ലി വ​ർ​ധി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. ചാ​വ​ക്കാ​ട് ലേ​ബ​ർ ഓ​ഫി​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നി​രു​ന്നു. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഈ​ടാ​ക്കി​യി​രു​ന്ന നി​ര​ക്ക് ത​ന്നെ താ​ൽ​ക്കാ​ലി​ക​മാ​യി തു​ട​രാ​ൻ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി ക​രാ​റി​ൽ ഒ​പ്പി​ട്ടി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ന​വം​ബ​ർ 23ന് ​കു​ന്നം​കു​ളം … Read more