ക്ലാസ് മുറിയിൽ മൂർഖൻ; പാമ്പിനെ കണ്ടെത്തുന്നത് മൂന്നാം തവണ

ക്ലാസ് മുറിയിൽ മൂർഖൻ; പാമ്പിനെ കണ്ടെത്തുന്നത് മൂന്നാം തവണ
ക്ലാസ് മുറിയിൽ മൂർഖൻ; പാമ്പിനെ കണ്ടെത്തുന്നത് മൂന്നാം തവണ

വടക്കേക്കാട്: ക്ലാസ് മുറിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗം ക്ലാസ് മുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്.

ശനിയാഴ്ച്ച രാവിലെ സ്കൂൾ അധികൃതരാണ് ബെഞ്ചിനിടയിൽ പാമ്പിനെ കണ്ടത്. തുടർന്ന് ഗുരുവായൂർ സിവിൽ ഡിഫൻസ് അംഗം പ്രബിഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.

ഇവിടെ മൂന്നാം തവണയാണ് ക്ലാസ് മുറികളിൽ നിന്ന് പാമ്പിനെ കണ്ടത്തുന്നത്. ശനിയാഴ്ച്ച സ്കൂൾ അവധിയായതിനാൽ കുട്ടികൾ ക്ലാസിലെത്തിയിരുന്നില്ല. ഈ ആശ്വാസത്തിലാണ് രക്ഷിതാക്കൾ.

Leave a Reply

error: Content is protected !!