ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വമ്പൻ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം

ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വമ്പൻ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം

അഹമ്മദാബാദ് :ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വമ്പൻ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം. പുറത്തുവന്ന രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്കു പടുകൂറ്റൻ വിജയമാണു പ്രവചിക്കുന്നത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനു കൈവശമുള്ള സീറ്റുകൾ നഷ്ടപ്പെടും; എഎപിക്കു കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നുമാണു പ്രവചനം.

എക്‌സിറ്റ് പോൾ ഫലങ്ങൾ

∙ ആജ്‌ തക്– ആക്സിസ് മൈ ഇന്ത്യ: ബിജെപി 129–151, കോൺഗ്രസ്+എൻസിപി 16–30, എഎപി 9–21

∙ എബിപി–സിവോട്ടർ: ബിജെപി 128–140, കോൺഗ്രസ്+എൻസിപി 31-43, എഎപി 3-11

∙ ന്യൂസ് എക്സ്- ജൻ കി ബാത്: ബിജെപി 117-140, കോൺഗ്രസ്+എൻസിപി 34-51, എഎപി 6-13

∙ റിപ്പബ്ലിക് ടിവി പി–എംഎആർക്യു: ബിജെപി 128-148, കോൺഗ്രസ്+എൻസിപി 30-42, എഎപി 2-10

∙ ടൈംസ് നൗ–ഇടിജി: ബിജെപി 139, കോൺഗ്രസ്+എൻസിപി 30, എഎപി 11

∙ ടിവി9–ഗുജറാത്തി: ബിജെപി 125-130, കോൺഗ്രസ്+എൻസിപി 40-50, എഎപി 3-5

∙ സീ ന്യൂസ്–ബിഎആർസി: ബിജെപി 110-125, കോൺഗ്രസ്+എൻസിപി 45-60, എഎപി 1-5

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. ഈ മാസം എട്ടിനാണു വോട്ടെണ്ണൽ.

ആകെ 182 നിയമസഭാ മണ്ഡലങ്ങളുള്ള ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിനു 92 സീറ്റാണു വേണ്ടത്. പുറത്തുവന്ന എക്സിറ്റ് പോളുകളിലെല്ലാം ബിജെപിക്കു നൂറിലേറെ സീറ്റ് കിട്ടുമെന്നു പറയുന്നു. 2017ൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്.

Leave a Comment