രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു

രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ അതിഥി മന്ദിരമായ തൃശൂര്‍ രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95.70 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി. വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള അതിഥി മന്ദിരത്തിലെ അടുക്കള നവീകരണ പ്രവൃത്തികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഏല്‍പിച്ച് ഉത്തരവും ഇറക്കി.

നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ തുക ഒരുകോടിക്ക്​ മുകളിലെത്തുമെന്നാണ്​ കരുതുന്നത്. 

Leave a Comment