Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

പൊലീസുകാരനെ കാണാതായിട്ട് അഞ്ചാം ദിവസം; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും

പൊലീസുകാരനെ കാണാതായിട്ട് അഞ്ചാം ദിവസം; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും

തൃശൂര്‍: ആളൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചാം ദിവസം. സീനിയര്‍ സിപിഒ സലേഷിനെയാണ് (34) കാണാതായത്. ഈ മാസം എട്ടിന് ജോലിക്ക് പോയ സലേഷ് തിരികെ എത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും സലേഷ് എവിടെയാണെന്നത് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.

ജോലി സംബന്ധമായ സമ്മര്‍ദ്ദമാണ് പിന്നിലെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. സലേഷിന്റെ തിരോധാനത്തിന് പിന്നിലെ കാരണം അറിയില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. ചാലക്കുടി വി ആര്‍ പുരം സ്വദേശിയാണ് സലേഷ്.

സലേഷിന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സ്വച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് അറിയിച്ചു. ഇടയ്ക്ക് ഫോണ്‍ ഓണ്‍ ആയെങ്കിലും ലൊക്കേഷന്‍ കണ്ടെത്താനായിരുന്നില്ല. സലേഷിനായുള്ള അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

Leave a Reply

Back To Top
error: Content is protected !!