സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: നാല് ആർ.എസ്.എസുകാർക്ക് അഞ്ചുവർഷം തടവ്

സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: നാല് ആർ.എസ്.എസുകാർക്ക് അഞ്ചുവർഷം തടവ്

ചാ​വ​ക്കാ​ട്: സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യ കു​ന്നം​കു​ളം വെ​സ്റ്റ് മ​ങ്ങാ​ട് ന​മ്പ്ര​ത്ത് പ്ര​ഭാ​ക​ര​ന്റെ മ​ക​ൻ നി​ഷി​ദ് കു​മാ​റി​നെ (45) വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ല് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും. വെ​സ്റ്റ് മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ കോ​തോ​ട്ട് വീ​ട്ടി​ൽ ന​വീ​ൻ പു​ഷ്ക​ര​ൻ (28), ഏ​റ​ത്ത് വീ​ട്ടി​ൽ ഗൗ​തം സു​ധീ​ർ (ഡാ​ഡു – 29), ന​മ്പ്ര​ത്ത് വീ​ട്ടി​ൽ സ​നി​ൽ ഗോ​പി (30), പാ​റ​യി​ൽ വീ​ട്ടി​ൽ സ​ജി​ത്ത് സി​ദ്ധാ​ർ​ത്ഥ​ൻ (30) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് അ​സി​സ്റ്റ​ൻ​റ് സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. മ​ങ്ങാ​ട് … Read more

പാമ്പാടി പാമ്പുംകാവിൽ ധനു മാസത്തിലെ ആയില്യപൂജ നാളെ

പാമ്പാടി പാമ്പുംകാവിൽ ധനു മാസത്തിലെ ആയില്യപൂജ നാളെ

തിരുവില്വാമല : പാമ്പാടി പാമ്പുംകാവിൽ ധനു മാസത്തിലെ ആയില്യപൂജ തിങ്കളാഴ്ച നടക്കും. കാലത്ത് 5.30-ന് ഗണപതിഹോമം, വെള്ളരി ചൊരിയൽ, നൂറും പാലും നിറപറ സമർപ്പണവും, 11-ന് സോപാന സംഗീതത്തിന്റെ അകമ്പടിയോടെ ആയില്യപൂജ, പ്രസാദ ഊട്ട്, വൈകീട്ട് 5.30-ന് നട തുറന്ന് സഹസ്രനാമജപം, ദീപാരാധന എന്നിവ നടക്കും.

അധ്യാപക ഒഴിവ് – Thrissur

അധ്യാപക ഒഴിവ് – Thrissur

കരൂപ്പടന്ന : ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച  ( 9-1-23) രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കുറ്റൂർ : ചന്ദ്ര മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. താത്‌പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രണ്ടിന് അഭിമുഖത്തിന് സ്കൂളിൽ ഹാജരാകണം.

61–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം ചൂടി കോഴിക്കോട്

61–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  കിരീടം ചൂടി കോഴിക്കോട്

945 പോയിന്റ് നേടിയാണ് 61–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയർ കിരീടം ചൂടിയത്. 925 പോയിന്റു വീതം നേടിയ പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനം നേടി. കോഴിക്കോടിന്റെ ഇരുപതാം കിരീടനേട്ടമാണിത്.സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കലോത്സവ സുവനീർ മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു.

ദ്വിദിന മാർഗഴി മഹോത്സവത്തിനു കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ തുടക്കമായി

ദ്വിദിന മാർഗഴി മഹോത്സവത്തിനു കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ തുടക്കമായി

ആസാദി ക അമൃത് മഹോത്സവ് ഡയറക്ടർ രാജീവ് കുമാർ ഭദ്രദീപം കൊളുത്തി മാർഗഴി മഹോത്സവ പരിപാടികൾക്ക് ആരംഭം കുറിച്ചത്. കലാക്ഷേത്ര ഡയറക്ടർ രേവതി രാമചന്ദ്രൻ, ഭരണസമിതി അംഗങ്ങളായ ശശാങ്ക് സുബ്രഹ്മണ്യം, പി ടി നരേന്ദ്രൻ, രഞ്ജിനി സുരേഷ്, കലാമണ്ഡലം രജിസ്ട്രാർ ഡോ: പി.രാജേഷ്കുമാർ ഭരണസമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് എന്നിവർ പങ്കെടുത്തു. വിവിധയിടങ്ങളിൽ നിന്നും എത്തിചേർന്ന കലാസ്നേഹികൾ , കലാക്ഷേത്രത്തിലേയും കലാമണ്ഡലത്തിലേയും അദ്ധ്യാപകർ , വിദ്യാർഥികൾ, ഓഫീസ് ജീവനക്കാർ തുടങ്ങിയവർ കൂത്തമ്പലത്തെ സമ്പന്നമാക്കി. ചെന്നൈ ദക്ഷിണാമൂർത്തിയും … Read more