തൃശൂർ: സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നത് വരെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾപിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ തൃശൂർ ജില്ല കലക്ടർ ഉത്തരവിട്ടു. ഉത്തരവ് ദേശീയപാത അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായ ശേഷം ഉത്തരവ് പുനഃപരിശോധിക്കും. അടിപ്പാത നിർമാണ മേഖലയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് സഹായത്തോടെ ആവശ്യമായ നടപടി സ്വീകരിക്കാനും ദേശീയപാത അതോറിറ്റിക്ക് കലക്ടർ നിർദേശം നൽകി. ദേശീയപാത 544ൽ ചിറങ്ങര അടിപ്പാത നിർമാണ സ്ഥലത്തും പരിസരത്തും ഗതാഗതക്കുരുക്കാണെന്ന പരാതിയെത്തുടർന്ന് […]
മംഗളാരവങ്ങളിൽനിന്ന് പ്രണവെത്തി; ഫുട്ബാൾ ആവേശത്തിലേക്ക്
പ്രണവ് വധു വിഷ്ണുമായയുമൊത്ത് ഗുരുവായൂർ: വിവാഹ വേദിയിൽ നിന്നുമിറങ്ങി കല്യാണ വസ്ത്രങ്ങൾ മാറ്റി ജഴ്സിയണിഞ്ഞ് പ്രണവ് നേരെ ഓടിയത് ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിലെ ഫുട്ബാൾ മത്സരത്തിലേക്ക്. വൈകീട്ട് 5.30നാണ് പ്രണവും വിഷ്ണുമായയും തമ്മിലുള്ള വിവാഹത്തിന്റെ വിരുന്ന് ഗുരുവായൂർ ടൗൺ ഹാളിൽ സമാപിച്ചത്. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ ജി.എസ്.എൽ മത്സരത്തിന് വിസിൽ മുഴങ്ങി. അപ്പോഴേക്കും ആറാം നമ്പർ ജഴ്സിയണിഞ്ഞ് കോട്ടപ്പടി സോക്കർ ഫ്രൻഡ്സിന് വേണ്ടി പ്രണവ് കളത്തിലിറങ്ങി. ശനിയാഴ്ച രാവിലെയാണ് കോട്ടപ്പടി ചാണാശേരി പ്രണവും […]
ബൈപാസ് റോഡിൽ ചായക്കടകൾക്ക് തീപിടിച്ചു
ഇരിങ്ങാലക്കുട ഠാണാവില്‍ കത്തിനശിച്ച ചായക്കടകള്‍ ഇരിങ്ങാലക്കുട: ഠാണാവില്‍ ബൈപാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടകള്‍ ഭാഗികമായി കത്തിനശിച്ചു. ഉച്ചക്ക് മൂന്നരയോടെയാണ് പ്രദേശത്തെ മുഴുവന്‍ പരിഭ്രാന്തിയിലാക്കി സി.കെ.കെ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ടീസ്പോട്ട് കടയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയെ തുടര്‍ന്ന് തീപിടിച്ചത്. വിവരമറിയച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട അഗ്നിരക്ഷ സേന വിഭാഗത്തില്‍ നിന്നുള്ള രണ്ട് യൂനിറ്റ് എത്തി മുക്കാല്‍ മണിക്കൂര്‍ നേരത്തേ ശ്രമഫലമായിട്ടാണ് തീയണച്ചത്. ഫ്രിഡ്ജും അലമാരയും അടക്കമുള്ളവ കത്തി നശിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് റോഡിലുള്ള കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം […]
അരങ്ങൊഴിഞ്ഞത് കഥകളി വേദിയിലെ മദ്ദളവാദന കുലപതി
കലാമണ്ഡലം നാരായണൻ എരുമപ്പെട്ടി: മദ്ദളവാദനത്തിൽ പകരം വെക്കാനില്ലാത്ത കലാകാരനെയാണ് കലാമണ്ഡലം നാരായണൻ നായരുടെ നിര്യാണത്തോടെ കഥകളി അരങ്ങിന് നഷ്ടമായത്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കലാസപര്യയിൽ കഥകളി വേദികളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. തിരുവേഗപ്പുറം മലമേൽ രാമൻനായരുടെയും കൊപ്പം രായിരനെല്ലൂർ കൊങ്ങശ്ശേരി കണ്ണത്ത് പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ച നാരായണൻ നായർ കലാമണ്ഡലം അപ്പുകുട്ടി പൊതുവാളുടെ ആദ്യകാല ശിഷ്യരിൽ ഒരാളാണ്. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളും ഗുരുവാണ്. ചിട്ട വിടാതെയുള്ള ഇദ്ദേഹത്തിന്റെ മദ്ദള വാദന ശൈലിയാണ് മറ്റു മദ്ദള വിദ്വാന്മാരിൽ നിന്നും വേറിട്ട് […]
ചാവക്കാട് നഗരസഭയുടെ സഞ്ചരിക്കുന്ന മലമൂത്ര വിസർജന സംസ്കരണ പ്ലാന്റ് പ്രവർത്തന സജ്ജം
ചാവക്കാട് നഗരസഭയുടെ സഞ്ചരിക്കുന്ന മലമൂത്ര വിസർജന സംസ്കരണ പ്ലാന്റ് ചാവക്കാട്: ചാവക്കാട് നഗരസഭയുടെ സഞ്ചരിക്കുന്ന മലമൂത്ര വിസർജന സംസ്കരണ പ്ലാന്റ് പ്രവർത്തന സജ്ജമായി. നഗരസഭയുടെ 2024-‘25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 45.5 ലക്ഷം രൂപ ചിലവിൽ വാങ്ങിയ മൊബൈൽ ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ (എഫ്.എസ്.ടി.പി) സേവനം അടുത്ത മാസം മുതൽ ലഭ്യമാകും. വീടുകളിൽനിന്നുള്ള കക്കൂസ് മാലിന്യം (3000 ലിറ്റർ) മൂന്നു മണിക്കൂർ കൊണ്ട് സംസ്കരിക്കാൻ വാഹനത്തിലെ ട്രീറ്റ്മെന്റ് യൂനിറ്റിന് കഴിയും. വാഹനത്തിലെ ട്രീറ്റ്മെന്റ് പ്ലാന്റ് വഴി […]
വേനൽമഴ: പരിയാരത്തെ റമ്പുട്ടാൻ കർഷകർ പ്രതീക്ഷയിൽ
പരിയാരത്തെ റമ്പുട്ടാൻ കൃഷി ചാലക്കുടി: വേനൽമഴയെ തുടർന്ന് കാലാവസ്ഥ അനുകൂലമായത് പരിയാരം മേഖലയിലെ റമ്പുട്ടാൻ കർഷകർക്ക് ഇത്തവണ വലിയ പ്രതീക്ഷക്ക് വക നൽകുന്നു. കാര്യമായ വിളവെടുപ്പ് ലഭിക്കുമെന്ന് കരുതപ്പെടുന്നു. മിക്കവാറും എല്ലാ തോട്ടങ്ങളിലും റമ്പുട്ടാൻ മരങ്ങൾ കായ്ച്ചിട്ടുണ്ട്. അതിനാൽ പഴംവിപണിയിൽ വൻമുന്നേറ്റം നടത്താൻ സാധിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റമ്പുട്ടാൻ കൃഷി നടക്കുന്ന മേഖലയാണ് പരിയാരം. നേരത്തെ തന്നെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽനിന്ന് വ്യാപാരികൾ മൊത്തത്തിൽ തോട്ടങ്ങളിലെ ഒരു വർഷത്തെ വിളവ് കരാറാക്കാറുണ്ട്. പല കർഷകരും ലാഭം […]