തൃശൂർ: തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം. സ്വരാജ് റൗണ്ടിൽ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കില്ല. റോഡരികിൽ പാർക്ക് ചെയ്ത് മറ്റ് വാഹനങ്ങൾക്ക് പോകാൻ തടസ്സം സൃഷ്ടിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് എസ്.എച്ച്.ഒ അറിയിച്ചു. സ്വകാര്യ വാഹനങ്ങൾക്ക് നഗരത്തിന്റെ ഔട്ടർ റിങ് വരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ. നഗരത്തിനുള്ളിൽ താമസിക്കുന്നവരുടെ വാഹനങ്ങൾക്ക് അനുമതിക്കായി വാഹന നമ്പറും തിരിച്ചറിയൽ രേഖയും കരുതണം. ഉച്ചക്ക് 3.30 മുതൽ സ്വകാര്യ […]
തൃശ്ശൂർ പൂരം കലക്കിയത് ആര്?
കേരളത്തിലെ മുന്നമാർ 2002ൽ ഗുജറാത്തിൽ അരങ്ങേറിയ മുസ്ലിം വംശഹത്യയുടെ യാഥാർഥ്യം ചിത്രീകരിച്ചതിലൂടെ സംഘ്പരിവാറിന്റെ ആക്രമണത്തിന് ഇരയായ സിനിമയാണ് പൃഥ്വിരാജിന്റെ ‘എമ്പുരാൻ’. ഗുജറാത്തിലെ വംശീയ ഉന്മൂലനം ‘വിജയകരമായി’ പൂർത്തിയാക്കിയ ഹിന്ദുത്വ ഗുണ്ടാത്തലവന്മാരായ ബൽരാജ് പട്ടേലിനെയും ഇളയ സഹോദരൻ മുന്നയെയും ദൈവത്തിന്റെ സ്വന്തം നാടായ കേരളം പിടിച്ചെടുക്കാൻ നിയോഗിക്കുന്നതും അതിനായി അവർ മെനയുന്ന കുതന്ത്രങ്ങളും ഗൂഢാലോചനയും അതിനെ തുടർന്ന് കേരള രാഷ്ട്രീയത്തിലുണ്ടാകുന്ന ഗതിമാറ്റങ്ങളും ആണ് ‘എമ്പുരാൻ’ ചർച്ച ചെയ്യുന്നത്. രാഷ്ട്രീയ നേട്ടത്തിന് കിണഞ്ഞു ശ്രമിച്ചിട്ടും ഫലം കാണാതെ വന്നതോടെ അയൽ […]
തൃശൂർ പൂരം: ഇന്ന് സാമ്പ്ൾ വെടിക്കെട്ട്
തൃശൂർ: തൃശൂർ പൂരം സാമ്പ്ൾ വെടിക്കെട്ട് ഞായറാഴ്ച നടക്കും. തേക്കിൻകാട് മൈതാനിയിൽ വൈകീട്ട് ഏഴിന് പാറമേക്കാവ് വിഭാഗവും തുടർന്ന് തിരുവമ്പാടിയും വെടിക്കെട്ടിന് തിരികൊളുത്തും. വെടിക്കെട്ട് നടക്കുന്ന സമയം നഗരത്തിൽ കർശന സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ആനച്ചമയപ്രദർശനം ഞായറാഴ്ച തുടങ്ങും. പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടി കൗസ്തുഭം ഹാളിലുമാണ് ചമയങ്ങൾ പ്രദർശിപ്പിക്കുക. ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച അർധരാത്രി 12 വരെ തിരുവമ്പാടിയുടെയും പത്തു വരെ പാറമേക്കാവിന്റെയും പ്രദർശനം കാണാം. സാമ്പ്ൾ വെടിക്കെട്ടിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് […]
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും; മേയ് ആറിന് വർണാഭമായ കുടമാറ്റം
തൃശൂർ: തൃശൂർ പൂരത്തിന് ബുധനാഴ്ച കൊടിയേറും. പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും രാവിലെ മുതൽ രാത്രി വരെ വിവിധ സമയങ്ങളിലാണ് ആചാര പ്രകാരം കൊടിയേറ്റം നടക്കുക. കൊടിയേറ്റം മുതലുള്ള ദിവസങ്ങളിൽ പങ്കാളി ക്ഷേത്രങ്ങളിൽ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കും. ലാലൂർ, നെയ്തലക്കാവ്, അയ്യന്തോൾ, ചൂരക്കാട്ടുകര, ചെമ്പുക്കാവ്, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, പനമുക്കുംപിള്ളി എന്നിവയാണ് ഘടക ക്ഷേത്രങ്ങൾ. ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം. മേയ് അഞ്ചിന് ഉച്ചക്ക് മുമ്പ് നെയ്തലക്കാവ് […]
ചാലക്കുടി അടിപ്പാത; ഗതാഗതക്കുരുക്ക് മുറുകുന്നു
ചാലക്കുടി അടിപ്പാതയിലെ ഗതാഗതക്കുരുക്ക് ചാലക്കുടി: അടിപ്പാതയിൽ ബെൽമൗത്ത് ഒരുക്കാത്തതും ഗതാഗതം നിയന്ത്രിക്കാൻ സംവിധാനമില്ലാത്തതും മൂലം ഗതാഗത സ്തംഭനം പതിവാകുന്നു. ആഘോഷ കാലത്തിരക്ക് വർധിച്ചതോടെ വാഹനങ്ങൾ കുരുക്കിൽ മുറുകി യാത്രാദുരിതം വർധിക്കുകയാണ്. മുമ്പേ തന്നെ സ്കൂൾ, ഓഫിസ് സമയങ്ങളിൽ ഗതാഗത സ്തംഭനം പതിവായിരുന്നു. ദേശീയ പാതയിലെ അടിപ്പാത തുറന്നുകൊടുത്തത് ചാലക്കുടിയിലെ ഗതാഗതപ്രശ്നങ്ങൾക്ക് ആശ്വാസമായി മാറുമെന്ന് കരുതപ്പെട്ടിരുന്നു. ചാലക്കുടി ടൗണിൽ അനുഭവപ്പെടാറുള്ള ഗതാഗത സ്തംഭനം ആദ്യഘട്ടത്തിൽ പരിഹരിക്കാൻ ഒരു വലിയ അളവിൽ സാധിച്ചിരുന്നു. എന്നാൽ, അടിപ്പാത വഴി കൂടുതൽ വാഹനങ്ങൾ […]
അധ്യാപക ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ
അറസ്റ്റിലായ ഹരൻ എരുമപ്പെട്ടി: അധ്യാപക ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെക്ക് നൽകി കബളിപ്പിക്കുകയും ചെയ്ത കേസിൽ മധ്യവയസ്കൻ പിടിയിൽ. വെള്ളറക്കാട് പള്ളിയത്ത് വീട്ടിൽ ഹരനെയാണ് (55) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ നിര്യാതനായ വെള്ളറക്കാട് വിവേകസാഗരം യു.പി സ്കൂൾ മാനേജർ ഹൈമന്റെ സഹോദരനാണ് പ്രതി. താൻ വിവേകസാഗരം സ്കൂൾ മാനേജറാണെന്നും സ്കൂളിൽ അധ്യാപക ജോലി നൽകാമെന്നും പറഞ്ഞ് കബളിപ്പിച്ചാണ് ഹരൻ തട്ടിപ്പ് നടത്തിയത്. ഇയാൾക്കെതിരെ ആറ് കേസും ഒരു […]