അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ.ചന്ദ്രന്
തൃശൂർ: മലയാളത്തിന്റെ പ്രിയകഥാകാരൻ സി.വി. ശ്രീരാമന്റെ ഓർമക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ പതിനഞ്ചാമത് അയനം-സി.വി.ശ്രീരാമൻ കഥാപുരസ്കാരത്തിന് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ഷനോജ് ആർ. ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളൻ എന്ന പുസ്തകം അർഹമായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇ. സന്തോഷ് കുമാർ ചെയർമാനും സി.എസ്.ചന്ദ്രിക, വി.കെ.കെ. രമേഷ്, ഡോ. രോഷ്നി സ്വപ്ന എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരത്തെടുത്തത്. ആഖ്യാനചാരുത കൊണ്ട് സമ്പന്നമായ ഏഴു കഥകളുടെ സമാഹാരമാണിത്. കുട്ടനാടും അയല്‍പ്രദേശങ്ങളുമാണ് മിക്കവാറും എല്ലാ … Read more