പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 4.50 കോ​ടിയു​ടെ ഭ​ര​ണാ​നു​മ​തി

പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 4.50 കോ​ടിയു​ടെ ഭ​ര​ണാ​നു​മ​തി

ചേ​ർ​പ്പ്: പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​രി​ൽ​നി​ന്ന് 4.50 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി സി.​സി. മു​കു​ന്ദ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 2022-‘23 ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ 3.50 കോ​ടി രൂ​പ സ​ർ​ക്കാ​ർ ബ​ജ​റ്റി​ലെ തു​ക​യും ഒ​രു കോ​ടി രൂ​പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ന​ത് ഫ​ണ്ടി​ൽ നി​ന്നു​ള്ള​തും വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. പ​ഴ​യ കെ​ട്ടി​ടം ശോ​ച്യാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് 2022-‘23 ബ​ജ​റ്റി​ൽ പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം സി.​സി. മു​കു​ന്ദ​ൻ എം.​എ​ൽ.​എ​യാ​ണ് സ​ർ​ക്കാ​റി​ലേ​ക്ക് പ്രൊ​പോ​സ​ൽ സ​മ​ർ​പ്പി​ച്ച​ത്. ത​ദ്ദേ​ശ​സ്വ​യം … Read more

ബൈക്ക് മോഷണം; പ്രായപൂർത്തിയാകാത്ത നാലുപേർ പിടിയിൽ

ബൈക്ക് മോഷണം; പ്രായപൂർത്തിയാകാത്ത നാലുപേർ പിടിയിൽ

വാ​ടാ​ന​പ്പ​ള്ളി: ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച് ന​മ്പ​ർ മാ​റ്റി ചെ​ത്തി ന​ട​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നാ​ലു​പേ​രെ വാ​ടാ​ന​പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രി​ൽ​നി​ന്ന് ആ​റ് ബൈ​ക്കു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ തൃ​ത്ത​ല്ലൂ​ർ, ചി​ല​ങ്ക സെ​ന്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ട് ബൈ​ക്കു​ക​ൾ മോ​ഷണം പോ​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​ക്ക​ളെ വാ​ടാ​ന​പ്പ​ള്ളി സി.​ഐ.​ബി.​എ​സ് വി​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. വാ​ടാ​ന​പ്പ​ള്ളി മേ​ഖ​ല​യി​ലെ ര​ണ്ട് ബൈ​ക്കു​ക​ൾ​ക്ക് പു​റ​മെ വ​ല​പ്പാ​ട്, ചേ​ർ​പ്പ്, പാ​വ​ർ​ട്ടി, തൃ​ശൂ​ർ വെ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന​ന് മോ​ഷ്ടി​ച്ച​ത​ട​ക്ക​മു​ള്ള ബൈ​ക്കു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. റോ​ഡ​രി​കി​ൽ ബൈ​ക്ക് വെ​ച്ച് … Read more

അ​മി​ത പ​ലി​ശ വാ​ഗ്ദാ​നം​ചെ​യ്ത് ത​ട്ടി​പ്പ്: സ്വ​ത്ത് ക​ണ്ടു​കെ​ട്ടും

അ​മി​ത പ​ലി​ശ വാ​ഗ്ദാ​നം​ചെ​യ്ത് ത​ട്ടി​പ്പ്: സ്വ​ത്ത് ക​ണ്ടു​കെ​ട്ടും

തൃ​ശൂ​ർ: ബ​ഡ്സ് ആ​ക്ട് 2019 നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ക്കു വി​രു​ദ്ധ​മാ​യി ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൃ​ശൂ​ര്‍ എം.​ജി റോ​ഡി​ലു​ള്ള അം​ബി​ക ആ​ർ​ക്കേ​ഡി​ലെ ചെ​മ്മ​ണ്ണൂ​ർ നി​ധി ലി​മി​റ്റ​ഡ് സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​മി​ത പ​ലി​ശ വാ​ഗ്ദാ​നം​ചെ​യ്ത് നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ക​യും പ​ണം തി​രി​കെ ന​ല്‍കാ​ത്ത​തും ബോ​ധ്യ​മാ​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സ്ഥാ​പ​ന​ത്തി​ന്റെ​യും സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ​യും പേ​രി​ലു​ള്ള സ്വ​ത്തു​ക്ക​ള്‍ താ​ല്‍ക്കാ​ലി​ക​മാ​യി ജ​പ്തി ചെ​യ്യാ​നും ജ​പ്തി സ്ഥി​ര​മാ​ക്കാ​നും കോ​ട​തി​യി​ല്‍ ഹ​ര​ജി ഫ​യ​ല്‍ ചെ​യ്യാ​നു​മാ​ണ് ജി​ല്ല മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വി​ട്ട​ത്. സ്ഥാ​പ​ന​ത്തി​ന്റെ​യും സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ​യും മ​റ്റു പ്ര​തി​ക​ളു​ടെ​യും ജി​ല്ല​യി​ലെ … Read more

പൊതുഗതാഗതം കാര്യക്ഷമമാക്കാൻ നിർദേശങ്ങളുമായി ജനകീയ സദസ്സ്

പൊതുഗതാഗതം കാര്യക്ഷമമാക്കാൻ നിർദേശങ്ങളുമായി ജനകീയ സദസ്സ്

ചാ​ല​ക്കു​ടി: പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ജ​ന​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ​മു​ള്ള​തും ലാ​ഭ​ക​ര​വു​മാ​യ പു​തി​യ ബ​സ് റൂ​ട്ടു​ക​ൾ ആ​രം​ഭി​ക്കാ​നു​മാ​യി ക്രി​യാ​ത്മ​ക നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച് ചാ​ല​ക്കു​ടി​യു​ടെ ജ​ന​കീ​യ സ​ദ​സ്സ്. ജ​ന​പ്ര​തി​നി​ധി​ക​ളും കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​രും സ്വ​കാ​ര്യ ബ​സ് സം​ഘ​ട​ന​ക​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. നി​യോ​ജ​ക മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പാ​ണ് സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ച​ത്. ഉ​ൾ​നാ​ടു​ക​ളെ പ്ര​ധാ​ന റൂ​ട്ടു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ സ​ദ​സ്സി​ൽ ഉ​യ​ർ​ന്നു​വ​ന്നു. ഇ​വ​യു​ടെ സാ​ധ്യ​ത പ​ഠ​ന​ങ്ങ​ൾ​ക്കാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നെ നി​യോ​ഗി​ച്ചു. ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​തെ പോ​കു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി സ്വി​ഫ്റ്റ് ബ​സു​ക​ൾ മേ​ൽ … Read more

കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് വേ​ണം പ​രി​ഹാ​രം

കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് വേ​ണം പ​രി​ഹാ​രം

കൊ​ടു​ങ്ങ​ല്ലൂ​ർ: ജി​ല്ല​യി​ലെ എ​ങ്ങ​ണ്ടി​യൂ​ർ മു​ത​ൽ എ​സ്.​എ​ൻ. പു​രം വ​രെ​യു​ള്ള പ​ത്തു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​യി ജ​ൽ​ജീ​വ​ൻ മി​ഷ​ൻ, നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി, പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ പ​ങ്കെ​ടു​പ്പി​ച്ച് യോ​ഗം വി​ളി​ക്കാ​നും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ഹൈ​കോ​ട​തി വാ​ട്ട​ർ അ​തോ​റി​റ്റി സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ൽ​ജീ​വ​ൻ ഫ​ണ്ടു​പ​യോ​ഗി​ച്ചു ന​ട​ത്തു​ന്ന 124 കോ​ടി രൂ​പ​യു​ടെ വ​ർ​ക്കി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ വാ​ട്ട​ർ അ​തോ​റി​റ്റി​യോ​ട് ന​ൽ​കാ​ൻ ക​ഴി​ഞ്ഞ മാ​സം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. അ​ത​നു​സ​രി​ച്ച് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ നാ​ഷ​ണ​ൽ ഹൈ​വേ വീ​തി … Read more