കുട്ടഞ്ചേരി ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിലെ ഫാനും ലൈറ്റുകളും ഊരികൊണ്ടുപോകാൻ പൊതുമരാമത്ത് വകുപ്പിന്റെ ശ്രമം
എരുമപ്പെട്ടി: കുട്ടഞ്ചേരി ഗവ.എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിൽനിന്ന് ഫാനും ലൈറ്റുകളും ഊരികൊണ്ട് പോകാനുള്ള പൊതുമരാത്ത് വകുപ്പിന്റെ ശ്രമം സ്കൂൾ കമ്മിറ്റി അംഗങ്ങൾ തടഞ്ഞു. സംസ്ഥാന സർക്കാർ പൊതുവിദ്യഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ഈ കെട്ടിടത്തിൽ നിന്നാണ് പി.ഡബ്ലിയു.ഡി ഇലക്ട്രിക്കൽ എ.ഇയുടെ നിർദേശപ്രകാരം തൊഴിലാളികൾ ഫാനുകളും ട്യൂബ് ലൈറ്റുളും കൊണ്ട് പോകാൻ ശ്രമിച്ചത്. വിവരമറിഞ്ഞെത്തിയ സ്കൂൾ പി.ടി.എ, എസ്.ആർ.ജി കമ്മിറ്റിയംഗങ്ങളാണ് ഇത് തടഞ്ഞത്. കെട്ടിടത്തിലെ ക്ലാസ് മുറികൾക്കാവശ്യമായ … Read more