എം.എൻ. വിജയനും ടി.എൻ. ജോയ് എന്ന നജ്മൽബാബുവും ഒക്ടോബറിന്റെ നഷ്ടങ്ങൾ
കൊടുങ്ങല്ലൂർ: എം.എൻ. വിജയനും ടി.എൻ. ജോയ് എന്ന നജ്മൽബാബുവും- ഫാഷിസ്റ്റ് വിരുദ്ധപോരാട്ട ചേരിയുടെ രണ്ട് വലിയ നഷ്ടങ്ങൾ. ഇരുവരെയും വിയോഗം ‘ഒക്ടോബറിന്റെ നഷ്ടങ്ങൾ’ എന്നും വിശേഷിപ്പിക്കാം. നജ്മൽ ബാബുവായി മാറിയ ടി.എൻ. ജോയിയുടെ വിയോഗത്തിന്റെ ആറാം വർഷമാണ് ഒക്ടോബർ രണ്ട്. പ്രഫ. എം.എൻ. വിജയൻ ഓർമയായിട്ട് ഒക്ടോബർ മൂന്നിന് 17 വർഷമാകും. യാദൃശ്ചികമാകാം കൊടുങ്ങല്ലൂരിന്റെ ഈ രണ്ട് ധിഷണശാലികളുടെയും വിയോഗം ഒക്ടോബറിലെ അടുത്തടുത്ത ദിനങ്ങളിലായത്. വിഭിന്നരീതിയിലാണെങ്കിലും രണ്ടുപേരും കമ്യൂണിസ്റ്റ് ചിന്താധാരയെ ചേർത്ത് പിടിച്ചവരാണ്. മാനവികതയായിരുന്നു ഇരുവരുടെയും മുഖമുദ്ര. … Read more