ഇരിങ്ങാലക്കുടയിൽ റോഡ് പണികൾ അടിയന്തരമായി പൂർത്തീകരിക്കണം
ഇരിങ്ങാലക്കുട: തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്ന ഠാണാ-പൂതംക്കുളം റോഡിന്റെയും നഗരസഭ പരിധിയിൽ അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്ന റോഡുകളുടെയും നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജനപ്രതിനിധികളിൽനിന്നും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളിൽനിന്നും യോഗത്തിൽ വിമർശനം ഉയർന്നു. സ്വകാര്യ ബസുകൾ ഒരു നിയന്ത്രണങ്ങളും ഇല്ലാതെ സർവിസ് നടത്തുന്ന സാഹചര്യമാണെന്നും കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ നടക്കുന്ന പണിയിൽ പുരോഗതിയില്ലെന്നും വിമർശനമുയർന്നു. നഗരസഭ ആക്ടിങ് ചെയർമാൻ ബൈജു കുറ്റിക്കാൻ, കോൺഗ്രസ് … Read more