‘പേ പിടിച്ച പട്ടിയെ പോലെ എസ്എഫഐ ആക്രമിക്കുന്നു’; കൊല്ലത്ത് നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

‘പേ പിടിച്ച പട്ടിയെ പോലെ എസ്എഫഐ ആക്രമിക്കുന്നു’; കൊല്ലത്ത് നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

കൊല്ലം എസ്എന്‍ കോളജില്‍ എസ്എഫ്‌ഐ- എഐഎസ്എഫ് സംഘര്‍ഷം. പതിനൊന്ന് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന വിദ്യാര്‍ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസബന്ദ് നടത്തുമെന്ന് എഐഎസ്എഫ് നേതാക്കള്‍ അറിയിച്ചു. കോളജ് തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ എഐഎസ്എഫ് പിടിച്ചെടുത്തതിന്റെ പേരിലാണ് ക്രൂരമായി മര്‍ദിച്ചതെന്ന് എഐഎസ്എഫ് നേതാക്കള്‍ പറഞ്ഞു.  ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.  ക്യാമ്പസിനുള്ളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞതിന്റെ പ്രകോപനവും … Read more

ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വമ്പൻ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം

ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വമ്പൻ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം

അഹമ്മദാബാദ് :ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വമ്പൻ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം. പുറത്തുവന്ന രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്കു പടുകൂറ്റൻ വിജയമാണു പ്രവചിക്കുന്നത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനു കൈവശമുള്ള സീറ്റുകൾ നഷ്ടപ്പെടും; എഎപിക്കു കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നുമാണു പ്രവചനം. എക്‌സിറ്റ് പോൾ ഫലങ്ങൾ ∙ ആജ്‌ തക്– ആക്സിസ് മൈ ഇന്ത്യ: ബിജെപി 129–151, കോൺഗ്രസ്+എൻസിപി 16–30, എഎപി 9–21 ∙ എബിപി–സിവോട്ടർ: ബിജെപി 128–140, കോൺഗ്രസ്+എൻസിപി 31-43, എഎപി 3-11 ∙ … Read more

കത്ത് വിവാദം; ആര്യ രാജേന്ദ്രന്റേയും ആനാവൂർ നാ​ഗപ്പന്റേയും മൊഴിയെടുത്ത് വിജിലൻസ്

കത്ത് വിവാദം; ആര്യ രാജേന്ദ്രന്റേയും ആനാവൂർ നാ​ഗപ്പന്റേയും മൊഴിയെടുത്ത് വിജിലൻസ്

കത്ത് വിവാദത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും കത്ത് കണ്ടിട്ടില്ലെന്നും കോർപറേഷനിലെ നിയമനങ്ങളിൽ ഇടപടാറില്ലെന്നുമാണ് ആനാവൂർ മൊഴി നൽകിയത്. കത്ത് നൽകിയിട്ടില്ലെന്നായിരുന്നു ആര്യയുടെ മൊഴി. വീട്ടിൽ വെച്ചാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. ക്രൈം ബ്രാഞ്ചിന് പിന്നാലെയാണ് വിജിലൻസും വിവാദ കത്തിൽ അന്വേഷണം നടത്തുന്നത്. പരാതി നൽകിയ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാറിൽ നിന്നും വിജിലൻസ് മൊഴിയെടുത്തിട്ടുണ്ട്. കത്ത് വിവാദത്തിൽ പ്രതിഷേധം … Read more

മോദിക്കും അമിത് ഷാക്കും വേണ്ടി മുഖ്യമന്ത്രി ക്വട്ടേഷൻ ഏറ്റെടുത്തു -കെ.സി. വേണുഗോപാൽ

മോദിക്കും അമിത് ഷാക്കും വേണ്ടി മുഖ്യമന്ത്രി ക്വട്ടേഷൻ ഏറ്റെടുത്തു -കെ.സി. വേണുഗോപാൽ

തൃശൂർ: സി.പി.എമ്മിനെതിരായ യാത്രയല്ല രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാജ്യത്തെ വിഭജിക്കുന്ന ബി.ജെ.പിക്കെതിരെയാണ് യാത്ര. എന്നിട്ടും പിണറായി വിജയൻ എന്തിനാണ് പ്രകോപിതനാകുന്നതെന്ന് സി.പി.എം അണികൾ ആലോചിക്കണമെന്ന് വേണുഗോപാൽ പറഞ്ഞു. ഈ യാത്ര ഒരിക്കലും സി.പി.എമ്മിനെതിരായിട്ടുള്ള യാത്രയല്ല. ഈ രാജ്യത്തെ വിഭജിക്കുന്ന, രാജ്യത്തെ പട്ടിണിക്കിടുന്ന, തൊഴിലില്ലായ്മ വർധിപ്പിക്കുന്ന ബി.ജെ.പിക്കെതിരാണ് യാത്ര. ഒരു വരി പോലും രാഹുൽ ഗാന്ധി സി.പി.എമ്മിനെ വിമർശിച്ചിട്ടില്ല. പിന്നെ എന്താണ് പിണറായി വിജയന് പ്രകോപനം. മോദിക്കും … Read more