ആരോഗ്യ വകുപ്പിൽ താൽക്കാലിക നിയമനം

ആരോഗ്യ വകുപ്പിൽ  താൽക്കാലിക നിയമനം

താൽക്കാലിക നിയമനം തൃശൂർ ∙ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) മെഡിക്കൽ ഓഫിസർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് 20നു 10.30നു ജില്ലാ മെഡിക്കൽ ഓഫിസിൽ (ആരോഗ്യം) അഭിമുഖം നടത്തും. ടിസിഎംസി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന രേഖ, ആധാർ/ഇലക്‌ഷൻ ഐഡി കാർഡ് എന്നിവയുടെ പകർപ്പു സഹിതം 18ന് 5നു മുൻപ് അപേക്ഷ സമർപ്പിക്കണം.

പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ ജീ​വ​ന​ക്കാ​ര്‍ വീ​ട്ടി​ല്‍ ക​യ​റിആ​ക്ര​മി​ച്ച​താ​യി പ​രാ​തി

പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ ജീ​വ​ന​ക്കാ​ര്‍ വീ​ട്ടി​ല്‍ ക​യ​റിആ​ക്ര​മി​ച്ച​താ​യി പ​രാ​തി

കു​ന്നം​കു​ളം: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ആ​നാ​യ്ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ പൂ​ഴി​ക്കു​ന്ന​ത്ത് വീ​ട്ടി​ല്‍ ബ​വീ​ഷ് (33), ചൂ​ണ്ടു​പു​ര​ക്ക​ല്‍ ന​ന്ദ​കു​മാ​ര്‍ (26) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് അ​ഞ്ചി​ന് ബ​വീ​ഷി​ന്റെ സു​ഹൃ​ത്തും അ​യ​ല്‍വാ​സി​യു​മാ​യ സു​ബി​ലി​ന്റെ വീ​ട്ടി​ലേ​ക്കാ​ണ് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ത്തി​യ​ത്. എ​ന്നാ​ല്‍, ഈ ​സ​മ​യ​ത്ത് സു​ബി​ലി​ന്റെ സ​ഹോ​ദ​രി മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ജീ​വ​ന​ക്കാ​ര്‍ വീ​ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും പെ​ണ്‍കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​തോ​ടെ സു​ബി​ലി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​യ​ല്‍വാ​സി​യാ​യ ബ​വീ​ഷ് വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​ക​ള്‍ മാ​ത്ര​മു​ള്ള … Read more

പെൺകുട്ടികൾക്ക് ധൈര്യവും ആത്മവിശ്വാസവും വളർത്താൻ ” ധീര”

പെൺകുട്ടികൾക്ക് ധൈര്യവും ആത്മവിശ്വാസവും വളർത്താൻ ” ധീര”

കുന്നംകുളം: പെൺകുട്ടികൾക്ക് ധൈര്യവും ആത്മവിശ്വാസവും വളർത്താൻ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ധീര പദ്ധതിക്ക് പുന്നയൂർക്കുളം പഞ്ചായത്തിൽ എൻ.കെ.അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ അദ്ധ്യക്ഷത വഹിച്ചു. പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്കായി ആയോധന കലകളിൽ പരിശീലനം നൽകുന്നതാണ് പദ്ധതി. കളരിപ്പയറ്റിലാണ് പുന്നയൂർക്കുളത്ത് പരിശീലനം. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളുണ്ടാകും. ചാവക്കാട്, കൊടുങ്ങല്ലൂർ, അതിരപ്പിള്ളി പഞ്ചായത്തുകളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. 10 മുതൽ 15 വയസ് വരെയുള്ള 30 പെൺകുട്ടികളെ … Read more

തൃശൂര്‍ കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു

തൃശൂര്‍ കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു

തൃശൂര്‍ കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു. പോര്‍ക്കുളം കുടക്കാട്ടില്‍ വീട്ടില്‍ രാഹുലി (23)നാണ് പരുക്കേറ്റത്. പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങുമ്പോഴായിരുന്നു രാഹുലിന് കുത്തേറ്റത്. ബൈക്കിലെത്തിയ സംഘം രാഹുലിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ രാഹുലിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോര്‍ക്കുളം സ്വദേശി നിബിന്‍ ആണ് കുത്തിയതെന്നാണ് മൊഴി.

ഗർഭിണിയായ കാട്ടുപന്നി വാഹനമിടിച്ച് ചത്ത നിലയിൽ

ഗർഭിണിയായ കാട്ടുപന്നി വാഹനമിടിച്ച് ചത്ത നിലയിൽ

കുന്നംകുളം: ഗർഭിണിയായ കാട്ടുപന്നിയെ അജ്ഞാത വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. കുറുക്കന്‍പാറയിലെ കരിങ്കല്‍ ശിൽപ നിര്‍മാണ ഷെഡ്ഡുകള്‍ക്ക് സമീപമാണ് സംഭവം. വയറിന് മുറിവേറ്റ് കുട്ടികള്‍ പുറത്തുവന്നിരുന്നു. ശനിയാഴ്ച രാവിലെ ഏഴോടെ കാൽനടയാത്രക്കാരാണ് ആദ്യം കണ്ടത്. വിവരമറിയിച്ചതനുസരിച്ച് എരുമപ്പെട്ടിയില്‍നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പന്നിയെ കൊണ്ടുപോയി. അപകടത്തിൽപെട്ട വാഹനം കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.