ഗുരുവായൂര്‍: ഗാന്ധിജിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശനിയാഴ്ച 90 വയസ്സ്. 1934 ജനുവരി 11നാണ് ഗാന്ധിജി ഗുരുവായൂരിലെത്തിയത്. ഹിന്ദു സമുദായത്തിലെ കീഴ്ജാതിക്കാര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കാന്‍ നടന്ന ഐതിഹാസിക സമരമായിരുന്നു ഗുരുവായൂര്‍ സത്യഗ്രഹം. ഗാന്ധിജിയുടെ അനുമതിയോടെ 1931 നവംബര്‍ ഒന്നിനാണ് സമരം ആരംഭിച്ചത്. സമരത്തിന്റെ ഭാഗമായി 1932 സെപ്റ്റംബര്‍ 21ന് കേളപ്പന് നിരാഹാരം ആരംഭിച്ചു. കേളപ്പന് അവശനായതോടെ ക്ഷേത്രം എല്ലാവര്‍ക്കുമായി തുറക്കാനുള്ള ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്ന് പ്രഖ്യാപിച്ച ഗാന്ധിജി നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. 1932 ഒക്ടോബര്‍ ഒന്നിന് […]
ഗുരുവായൂർ ദേവസ്വം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം -മുഖ്യമന്ത്രി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവകാരുണ്യപ്രവർത്തനങ്ങളും ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റുമായി സഹകരിച്ചുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഈ കേന്ദ്രത്തിന് പ്രതിവർഷം 12 ലക്ഷം രൂപയുടെ മരുന്നാണ് ദേവസ്വം നൽകുന്നത്. ഇ തുക വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷൻ ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണനും ഓൺലൈനിലാണ് പങ്കെടുത്തത്. എൻ.കെ. അക്ബർ എം.എൽ.എ.യും ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസും മുഖ്യാതിഥികളായി. ദേവസ്വം ചെയർമാൻ ഡോ. […]
ഏക്കത്തുകയിൽ റെക്കോഡിന്റെ തലപ്പൊക്കത്തിൽ ദേവസ്വം കൊമ്പൻ ഇന്ദ്രസെൻ
ഗുരുവായൂർ: ദേവസ്വം കൊമ്പൻ ഇന്ദ്രസെന്നിന് റെക്കോഡ് ഏക്കം (എഴുന്നള്ളിപ്പിനുള്ള തുക). കുംഭഭരണി നാളിലെ എഴുന്നള്ളിപ്പിന് 2,72,727 രൂപക്കാണ് ഇന്ദ്രസെന്നിനെ മുളങ്കുന്നത്തുകാവ് ശ്രീ വടക്കുറുമ്പകാവ് ഭഗവതി ക്ഷേത്രം ഭരണി വേല കമ്മിറ്റിക്കാർ സ്വന്തമാക്കിയത്. ഒരു ലക്ഷം രൂപയാണ് ഇന്ദ്രസെന്നിന് ദേവസ്വം നിശ്ചയിച്ച ഏക്കത്തുക. കുംഭഭരണി നാളിലേക്ക് ഒന്നിൽ കൂടുതൽ ആവശ്യക്കാരായതോടെ ലേലത്തിലൂടെ തുക നിശ്ചയിക്കുകയായിരുന്നു. ഭരണി വേല കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ജയൻ, സെക്രട്ടറി സതീഷ് നായർ എന്നിവരാണ് ലേലം കൊണ്ടത്. പത്മനാഭനും നന്ദനും ലഭിച്ച 2,22,222 രൂപയായിരുന്നു ഏക്കത്തുകയിലെ […]
ഗുരുവായൂരില്‍ ഡെങ്കിപ്പനി പടരുന്നു; നാടോടി സംഘങ്ങളുടെ രക്തപരിശോധന നടത്തി
ഗുരുവായൂര്‍: നഗരസഭയിലെ വാര്‍ഡുകളില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ നാടോടി സംഘങ്ങളുടെ രക്തപരിശോധന നടത്തി. 21 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. വാര്‍ഡ് 27ലാണ് കൂടുതല്‍ രോഗബാധിതര്‍. ജില്ല മെഡിക്കല്‍ ഓഫിസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശമനുസരിച്ചാണ് നാടോടി സംഘങ്ങളെ പരിശോധിച്ചത്. 62 പേരുടെ രക്ത സാമ്പിള്‍ പരിശോധനക്കെടുത്തു. സംഘത്തിലെ ആറ് സ്ത്രീകള്‍ ഗര്‍ഭിണികളാണ്. ഒരു വയസ്സിനുതാഴെ എട്ട് കുട്ടികളും അഞ്ച് വയസ്സിനുതാഴെ 28 കുട്ടികളുമുണ്ട്. മിക്ക കുട്ടികളും രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരും വാക്സിനേഷന് കാര്‍ഡ് ഇല്ലാത്തവരാണെന്നും കണ്ടെത്തി.നെന്മിനി, വെട്ടത്ത് […]
ദേശക്കൂട്ടായ്മയിൽ മമ്മിയൂർ അയ്യപ്പൻവിളക്ക് ശനിയാഴ്ച
ഗുരുവായൂർ : മമ്മിയൂർ ക്ഷേത്രത്തിൽ അയ്യപ്പ ഭക്തസംഘത്തിന്റെ 66-ാമത് ദേശവിളക്ക് ശനിയാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പതിനായിരം പേർക്ക് അന്നദാനമുണ്ടാകും. രാവിലെ വിളക്കുപന്തലിൽ പ്രതിഷ്ഠാകർമം പട്ടിശ്ശേരി ഗോവിന്ദൻ നായർ സ്മാരക വിളക്കുസംഘം ഗുരുസ്വാമി ഗോവിന്ദൻകുട്ടി നിർവഹിക്കും. തുടർന്ന് പുഷ്പാഭിഷേകം, ഗുരുവായൂർ മുരളിയുടെ നാഗസ്വരക്കച്ചേരി, തൃശ്ശൂർ ശ്രീഹരി ഭജൻസംഘത്തിന്റെ ഭക്തിമലർ എന്നിവയുണ്ടാകും. ഗുരുവായൂർ ക്ഷേത്രത്തിൽനിന്ന് വൈകീട്ട് പാലക്കൊമ്പ് എഴുന്നള്ളിക്കും. പരയ്ക്കാട് തങ്കപ്പൻമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, 200 വനിതകൾ പങ്കെടുക്കുന്ന താലം, ഉടുക്കുപാട്ട് തുടങ്ങിയവ അകമ്പടിയാകും. രാത്രി ഭജനയ്ക്കുശേഷം പാൽക്കുടം […]
ഏകാദശി ഡിസംബര്‍ നാലിനു തന്നെ വേണമെന്ന് ജ്യോതിഷികള്‍
ഗുരുവായൂര്‍: ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ ഏകാദശി ആഘോഷിക്കാനുള്ള ദേവസ്വം തീരുമാനം ആചാരലംഘനമാണെന്ന് കളരിപണിക്കര്‍ ഗണക കണിശ സഭ ആരോപിച്ചു. ഡിസംബര്‍ മൂന്നിന് ഏകാദശി ആഘോഷിച്ചാല്‍ വ്രതാനുഷ്ഠാനങ്ങളില്‍ നിന്നുള്ള സദ്ഫലങ്ങള്‍ ഭക്തര്‍ക്ക് നഷ്ടപ്പെടുമെന്നും ജില്ല സെക്രട്ടറി സതീഷ് പണിക്കര്‍ പൂവത്തൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.ഡിസംബര്‍ മൂന്നിന് ദശമി ബന്ധമുള്ളതിനാല്‍ അന്ന് ഏകാദശി വ്രതം പാടില്ലെന്നാണ് ജ്യോതിഷികള്‍ പറയുന്നത്.