ദേശീയ ലോക് അദാലത്ത് നവംബർ 12ന് തൃശൂർ∙ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ദേശീയ ലോക് അദാലത്ത് നവംബർ 12നു നടത്തും. ഹൈക്കോടതി, ജില്ലാ കോടതി, എംഎസിടി, സബ് കോടതി, മുൻസിഫ് കോടതി, മജിസ്‌ട്രേട്ട് കോടതി എന്നിവിടങ്ങളിൽ നിലവിലുള്ള കേസുകളും കോടതിയിൽ എത്താത്ത തർക്കങ്ങളും അദാലത്തിൽ പരിഗണിക്കും. പരാതിക്കാർക്കു തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയെ നേരിട്ടു സമീപിക്കാം. 0487-2363770
തൃശൂർ കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു
തൃശൂര്‍: ഭിന്നശേഷിക്കാരനായ മകനെ പിതാവ് മകനെ തീകൊളുത്തി കൊന്നു. കേച്ചേരി പട്ടിക്കരയിലാണ് സംഭവം. 27 വയസുള്ള ഫഹദാണ് മരിച്ചത്. ഫഹദിന്റെ പിതാവ് രായംമരയ്ക്കാര്‍ വീട്ടില്‍ സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ ഒഴിവാക്കാനായി തീകൊളുത്തി കൊന്നതാണെന്ന് സുലൈമാന്‍ പൊലീസിനോടു പറഞ്ഞു.
ഒടുവിൽ കണ്ടെത്തി; ചാലക്കുടി മേലൂരിൽ പോസ്റ്ററുകൾ കീറുന്ന ‘വില്ലനെ’
ചാലക്കുടി: മേലൂരിൽ ചുവരിൽ പതിക്കുന്ന പോസ്റ്ററുകൾ കീറുന്ന ‘വില്ലനെ’ കണ്ടെത്തി. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് ആഫ്രിക്കൻ ഒച്ചുകളാണ് പോസ്റ്റർ വിരോധിയെന്ന് തിരിച്ചറിഞ്ഞത്. പോസ്റ്റർ കീറുന്നതും കൊടിമരങ്ങൾ നശിപ്പിക്കുന്നതും അടക്കമുള്ള പ്രശ്നങ്ങളുടെ പേരിൽ രാഷ്ട്രീയ അസ്വസ്ഥത നിലനിൽക്കുന്ന പ്രദേശമാണ് പൂലാനി. ഇവിടെ കുറച്ചുനാളായി രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകൾ കീറുന്നത് ആരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു. രാത്രി ഒട്ടിച്ച് രാവിലെ നോക്കുമ്പോൾ പല ഭാഗങ്ങളും കീറിയ നിലയിലായിരിക്കും. പരസ്പരം സംശയിച്ചതല്ലാതെ തെളിവില്ലാത്തതിനാൽ ആർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിന് […]
പണം കടം നൽകാത്തതിന് ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്തയാൾ അറസ്റ്റിൽ
പട്ടിക്കാട്: പണം കടം നൽകാത്ത വിരോധത്തിൽ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വടക്കഞ്ചേരി മഞ്ഞപ്ര കിഴക്കേതിൽ രാഹുൽ എന്ന അപ്പുവിനെയാണ് (25) പീച്ചി എസ്.എച്ച്.ഒ കെ.സി. ബൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചെമ്പൂത്ര സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കടം ചോദിച്ച പണം നൽകാത്ത വൈരാഗ്യത്തിന് കണ്ണാറയിലെ പെട്രോൾ പമ്പിൽ എത്തിയ പരാതിക്കാരന്റെ കൈപിടിച്ച് തിരിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. […]
ചാലക്കുടിയിൽ വളർത്തു നായ്ക്കൾക്ക് ലൈസൻസ് 16 മുതൽ
ചാലക്കുടി: നഗരപരിധിയിൽ വളർത്ത് നായ്ക്കൾക്ക് ലൈസൻസ് നൽകുന്ന പദ്ധതി 16ന് രാവിലെ ഒമ്പതിന് തുടങ്ങും. പോട്ട മിനി മാർക്കറ്റ് പരിസരത്ത് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വളർത്ത് നായ്ക്കൾക്ക് വാക്സിൻ എടുക്കലും മൈക്രോ ചിപ്പ് ഘടിപ്പിക്കലും ലൈസൻസ് അനുവദിക്കലും നടക്കും. വാക്സിൻ സൗജന്യമായി നൽകും. മൈക്രോ ചിപ്പിന് 350 രൂപ സർവിസ് ചാർജ് നൽകണം. ലൈസൻസ് ഫീസ് ഇനത്തിൽ നാടൻ നായ്ക്ക് 100 രൂപ, ഹൈബ്രിഡ് ഇനത്തിന് 500 രൂപ, വാണിജ്യ അടിസ്ഥാനത്തിൽ ഉള്ളവക്ക് […]
മാലിന്യം റോഡിൽ തള്ളി; തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്
ചാലക്കുടി: മേലൂരിൽ തൃശൂർ കെ.എസ്.എഫ്.ഇയുടെ മാലിന്യം തള്ളിയത് തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്. മേലൂർ പഞ്ചായത്ത് വാർഡ് 12ലെ നെടുമ്പാച്ചിറക്ക് സമീപം റോഡിലാണ് ചൊവ്വാഴ്ച വൈകീട്ട് കടലാസും പ്ലാസ്റ്റിക്കും ഉൾെപ്പടെ മാലിന്യം തള്ളിയതായി കണ്ടെത്തിയത്. ഇതേതുടർന്ന് വൈസ് പ്രസിഡന്റ് പോളി പുളിക്കന്റെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ് തൃശൂർ കെ.എസ്.എഫ്.ഇക്കാരുടെ മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്. ഇവിടെനിന്ന് കിട്ടിയ ബിസിനസ് കാർഡിൽ മാനേജറുടെ നമ്പറുണ്ടായിരുന്നു. ഇതിൽ ബന്ധപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്. കെ.എസ്.എഫ്.ഇയിൽ പെയിന്‍റിങ് നടത്തിയവരാണ് പണികൾ കഴിഞ്ഞപ്പോൾ മാലിന്യം കൊണ്ടുപോയത്. മേലൂർ […]