കൊടുങ്ങല്ലൂർ: ശ്രീകുരുംബക്ഷേത്രത്തിൽ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തിരുച്ചി സ്വദേശി സിന്ധുവിനെയാണ് കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബിജു, രവികുമാർ, എ.എസ്.ഐ ജഗദീഷ്, എസ്.സി.പി.ഒ ശ്രീകല എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ക്ഷേത്ര ദർശനത്തിനെത്തിയ പുതുവൈപ്പ് സ്വദേശിനി നിർമലയുടെ അഞ്ച് പവൻ വരുന്ന സ്വർണ മാല പൊട്ടിക്കാനാണ് ശ്രമമുണ്ടായത്. ഏതാനും ദിവസം മുമ്പ് ക്ഷേത്ര വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകർത്ത് പണമടങ്ങിയ ബാഗ് കവർന്നിരുന്നു.
ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട: മാരകലഹരി വസ്തുവായ ഹഷീഷ് ഓയിൽ ഉപയോഗിച്ചു കൊണ്ടിരിക്കെ മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. ഇരിങ്ങാലക്കുട തുറവങ്കാട് സ്വദേശി പുത്തുക്കാട്ടിൽ അനന്തു (18), തളിയക്കാട്ടുപറമ്പിൽ ആദിത്യൻ (20), കോട്ടയം കടത്തുരുത്തി സ്വദേശി ആൽബി (19) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ് പി. ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ബി. സിബിൻ, അനീഷ് കരീം എന്നിവരുടെ സംഘങ്ങൾ പിടികൂടിയത്. അനന്തുവും ആദിത്യനും മുമ്പും പൊലീസ് പിടിയിലായിട്ടുണ്ട്. എസ്.ഐമാരായ കെ.എസ്. സുബിന്ത്, ഷാജൻ എം.എസ്, ദാസൻ മുണ്ടയ്ക്കൽ, സീനിയർ സി.പി.ഒമാരായ […]
കൊടകര ശ്രീകാന്ത് വധം: പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
ഇരിങ്ങാലക്കുട: കൊടകര ശ്രീകാന്ത് വധക്കേസ് ഒന്നാം പ്രതി തൃശൂർ കിഴക്കേക്കോട്ട ലൂര്‍ദ്പുരം കുരിശിങ്കല്‍ വീട്ടില്‍ സച്ചിന് (29) ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടകര മേല്‍പാലത്തിനടുത്ത് തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊടകര സ്വദേശി ശ്രീകാന്തിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പിഴയിൽനിന്ന് രണ്ടര ലക്ഷം രൂപയും ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ അഞ്ച് ലക്ഷം രൂപയും ശ്രീകാന്തിന്‍റെ മാതാവിന് നഷ്ടപരിഹാരമായി നൽകാനും അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് വിധിച്ചു. […]
ഇരിങ്ങാലക്കുട നഗരസഭയിൽ ഒരു കോടിയുടെ ടെൻഡറുകൾക്ക് അംഗീകാരം
ഇരിങ്ങാലക്കുട: കാട്ടൂർ ബൈപാസ് നവീകരണം ഉൾപ്പെടെ ഒരു കോടിയോളം രൂപയുടെ നിർമാണ പ്രവൃത്തികളുടെ ടെൻഡറുകൾക്ക് നഗരസഭ യോഗത്തിന്റെ അംഗീകാരം. ഹിൽ പാർക്ക് പ്ലാന്റിൽ എം.സി.എഫ് നിർമാണം, താലൂക്ക് ആശുപത്രി യാർഡിൽ ടൈൽ വിരിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് പട്ടികയിലുള്ളത്. തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട കരാർ പുതുക്കി നിലവിലുള്ള കരാറുകാരന് തന്നെ നൽകാൻ യോഗം തീരുമാനിച്ചു. നിലവിലുള്ള കരാറുകാരന്റെ പ്രവൃത്തി സംബന്ധിച്ച് കാര്യമായ ആക്ഷേപങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് ടെൻഡർ വിളിക്കാതെ കരാർ പുതുക്കുന്നത്. ടെൻഡർ ഒഴിവാക്കിയുള്ള നടപടി ഓഡിറ്റിങ്ങിൽ […]
കണ്ടെയ്നർ ലോറി വൈദ്യുതിത്തൂണുകളും ബസ് കാത്തിരിപ്പുകേന്ദ്രവും ഇടിച്ചുതകർത്തു
ചാവക്കാട്: ദേശീയപാതയിൽ കെണ്ടയ്നർ ലോറി നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണുകളും ബസ് കാത്തിരിപ്പുകേന്ദ്രവും ഇടിച്ചുതകർത്തു. ഞായറാഴ്ച പുലർച്ച മന്ദലാംകുന്ന് സെന്ററിലാണ് അപകടം. കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബി.എച്ച്.ആർ ലോജിസ്റ്റിക് കമ്പനിയുടെ ലോറിയാണ് അപകടത്തിൽപെട്ടത്. രണ്ട് മാസം മുമ്പ് ഇതേ സ്ഥലത്ത് നിയന്ത്രണംവിട്ട് അപകടം പറ്റിയ ടെമ്പോ റോഡരികിൽനിന്ന് കൊണ്ടുപോവാതെ കിടന്നിരുന്നു. വെദ്യുതിത്തൂണുകളിൽ ഇടിച്ച കെണ്ടയ്നർ ലോറി ടെമ്പോയിലിടിച്ച് കാത്തിരിപ്പുകേന്ദ്രവും തകർത്ത് തൊട്ടടുത്ത കടയിലേക്ക് കയറിയാണ് നിന്നത്. സംഭവസമയം ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. […]
നവീകരണത്തിന് ഒരുങ്ങി നാല് നൂറ്റാണ്ട് പഴക്കമുള്ള പുന്നത്തൂര്‍ കോവിലകം
ഗുരുവായൂര്‍: ആനത്താവളത്തിലുള്ള നാല് നൂറ്റാണ്ട് പഴക്കമുള്ള പുന്നത്തൂര്‍ കോവിലകം കെട്ടിടത്തിന്റെ നവീകരണത്തിന് ദേവസ്വം കമീഷണറുടെ അനുമതി. 5.38 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ ആരംഭിക്കും.20 വര്‍ഷം മുമ്പ് തകര്‍ന്നുവീണ നാടകശാലയും ഇതോടൊപ്പം പുനര്‍നിര്‍മിക്കും. 18 ഏക്കറോളം വരുന്ന ആനത്താവളത്തിന്റെ മധ്യത്തിലാണ് കോവിലകം സ്ഥിതി ചെയ്യുന്നത്. ചുമരുകളും തൂണുകളും മേല്‍ക്കൂരയുമെല്ലാം ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. കോവിലകം ചരിത്ര സ്മാരമായി സംരക്ഷിക്കുമെന്ന് ആനത്താവളം സന്ദര്‍ശിച്ച മന്ത്രിമാരായ കെ. രാധാകൃഷ്ണനും പി.എ. മുഹമ്മദ് റിയാസും പ്രഖ്യാപിച്ചിരുന്നു. പുന്നത്തൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന കോവിലകം. […]